Advertisment

ബിസിസിഐയുടെ മികച്ച താരങ്ങൾക്കുള്ള പുരസ്​കാരങ്ങള്‍ കോഹ്​ലിക്കും ഹർമൻപ്രീതിനും സ്​മൃതി മന്ദാനയ്ക്കും

author-image
admin
New Update

ബെംഗളൂരു:  കഴിഞ്ഞ രണ്ട്​ സീസണുകളിലെ മികച്ച പ്രകടനങ്ങൾക്ക് ബി സി സി ഐ നല്‍കുന്ന അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഇന്ത്യൻ നായകൻ വിരാട്​ കോഹ്​ലിയും വനിതാ ക്രിക്കറ്റ്​ താരങ്ങളായ ഹർമൻപ്രീത്​, സ്​മൃതി മന്ദാന എന്നിവർക്കും മികച്ച താരങ്ങൾക്കുള്ള പുരസ്​കാരം ലഭിച്ചു.

Advertisment

publive-image

മികച്ച അന്താരാഷ്ട്ര ക്രിക്കറ്റ് താരത്തിനുള്ള ബിസിസിഐയുടെ പോളി ഉംറിഗര്‍ അവാര്‍ഡ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി സ്വന്തമാക്കി. ട്രോഫിയും, ഫലകവും ഇരുസീസണുകളിലുമായി 15 ലക്ഷം രൂപ വീതവുമാണ്​ കോഹ്​ലിക്ക്​ ലഭിക്കുക.

2016-17 സീസണിലെ അവാര്‍ഡും ഹര്‍മന്‍പ്രീത് കൗറിനും 2017-18 സീസണിലെ അവാര്‍ഡ് സ്മൃതി മന്ദാനയ്ക്കുമാണ്. ഇരുവർക്കും 15 ലക്ഷം വീതമാണ്​ ലഭിക്കുക.

2016-ലെ വനിതാ ടി-20 ലോകകപ്പ്, 2017-ലെ ഏഷ്യാകപ്പ്, ലോകകപ്പ്  എന്നീ ടൂര്‍ണ്ണമെന്റുകളിലെ പ്രകടനമാണ് ഹര്‍മന്‍പ്രീത് കൗറിനെ അവാര്‍ഡിനര്‍ഹയാക്കിയത്. 2017 ലോകകപ്പിലെ പ്രകടനവും 2018-ല്‍ വെസ്റ്റിന്‍ഡീസിനെതിരായ പരമ്പരയിലെ പ്രകടനവുമാണ് മന്ദാനയ്ക്ക് അവാര്‍ഡ് നേടിക്കൊടുത്തത്.

ജൂൺ 12ന്​ ബെംഗളൂരുവിൽ വെച്ച് നടക്കുന്ന ചടങ്ങിൽ പുരസ്കാരങ്ങൾ വിതരണം ചെയ്യും.

Advertisment