Advertisment

കൊഹ് ലിക്കൊപ്പം പരിഗണിക്കപ്പെടേണ്ട താരമാണ് ചേതേശ്വര്‍ പൂജാരയുമെന്ന് സൗരവ് ഗാംഗുലി. ഇരുവരുടെയും റിക്കോര്‍ഡുകള്‍ പരിശോധിക്കുമെന്നും മുന്‍ ക്യാപ്റ്റന്‍

author-image
admin
New Update

ഇന്ത്യന്‍ ക്രിക്കറ്റില്‍ സച്ചിന്‍ തെണ്ടുല്‍ക്കറിന് ഒപ്പം പരിഗണിക്കപ്പെടുന്ന പേരുകളില്‍ ഒന്നാണ് വിരാട് കൊഹ്‌ലിയുടേത്. നിലവിലെ ലോക ക്രിക്കറ്റര്‍മാരില്‍ ഒന്നാമനായി പരിഗണിക്കപ്പെടാന്‍ തീര്‍ത്തും യോഗ്യനായ ഒരാള്‍.

Advertisment

publive-image

എന്നാല്‍ ഇന്ത്യന്‍ ടീമില്‍ അധികമാരും ശ്രദ്ധിക്കപ്പെടാത്ത മറ്റൊരാള്‍ കൂടി കൊഹ്‌ലിക്ക് തുല്യം പരിഗണിക്കപ്പെടാന്‍ അര്‍ഹനായിട്ടുണ്ടെന്നാണ് മുന്‍ ക്യാപ്റ്റനും കോച്ചുമായ സൗരവ് ഗാംഗുലി പറയുന്നത്.  അത് ചേതേശ്വര്‍ പൂജാരയാണ്.

publive-image

കൊഹ്‌ലിയെപ്പോലെ തന്നെ പൂജാരയുടെ കരിയര്‍ ഗ്രാഫും മറ്റാര്‍ക്കും അവകാശപ്പെടാനില്ലാത്തതാണെന്ന് ഗാംഗുലി പറയുന്നു. "അദ്ദേഹത്തിന്‍റെ ടെസ്റ്റ്‌ റിക്കോര്‍ഡുകള്‍ നോക്കൂ. 57 ടെസ്റ്റുകളില്‍ നിന്നായി 14 സെഞ്ച്വറികള്‍. തുടക്കത്തിലെ ആക്രമിച്ചു കയറുന്നവനല്ല, പന്തിനെ മനസിലാക്കി ആക്രമണത്തിലേക്ക് ചുവടുമാറ്റുന്നതാണ് മികച്ച ശൈലി. ആ ശൈലിക്ക് മികച്ച ഉദാഹരണമാണ് പൂജാര" - ഗാംഗുലി പറഞ്ഞു.

 

Advertisment