Advertisment

ഭക്ഷണം കഴിക്കുന്നതിനിടെ ഫോട്ടോയെടുക്കാന്‍ ശ്രമിച്ചയാളോട് കൈയ്യുയര്‍ത്തി 'നോ' പറഞ്ഞ് സിവ. വീഡിയോ വൈറലാകുന്നു

author-image
admin
New Update

ഐ.പി.എല്ലില്‍ അച്ഛന്‍ ധോണിയുടെ കളി കാണാനെത്തുന്ന സിവ ഇന്ന് ആരാധകര്‍ക്കിടിയിലെ വലിയ താരമാണ്. അച്ഛനൊപ്പമുള്ള സിവയുടെ ചിത്രങ്ങളും വീഡിയോകളുമൊക്കെ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

Advertisment

ഇപ്പോഴിതാ അനുവാദമില്ലാതെ ഫോട്ടോ എടുക്കാന്‍ ശ്രമിച്ചയാളോട് സിവ നോ എന്നു പറയുന്ന ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

തന്റെ ചിത്രം പകര്‍ത്താന്‍ ശ്രമിച്ചയാളോടാണ് സിവ ചിത്രമെടുക്കരുതെന്ന് പറഞ്ഞത്. സിവ ഭക്ഷണം കഴിക്കുന്നതിനിടയിലാണ് അയാള്‍ ഫോട്ടോയെടുക്കാന്‍ ശ്രമിച്ചത്. ഉടനെത്തന്നെ കൈ കൊണ്ട് ആംഗ്യം കാട്ടി സിവ നോ എന്നു പറയുകയായിരുന്നു. ഇതോടെ ഫോട്ടോയെടുക്കാന്‍ വന്നയാള്‍ സിവയോട് സോറി പറഞ്ഞു.

Advertisment