Advertisment

ഇ​ന്ത്യ- വെ​സ്​​റ്റി​ൻ​ഡി​സ് ഏകദിന മ​ത്സ​രം കൊച്ചിയില്‍ കേ​ര​ള​പ്പി​റ​വി ദി​നത്തില്‍

author-image
admin
New Update

തി​രു​വ​ന​ന്ത​പു​രം:  ഇ​ന്ത്യ- വെ​സ്​​റ്റി​ൻ​ഡി​സ് രാജ്യാന്തര ഏകദിന ക്രിക്കറ്റ് ​മ​ത്സ​രം കൊ​ച്ചി അ​ന്താ​രാ​ഷ്​​ട്ര സ്​​റ്റേ​ഡി​യത്തിൽ നത്തും. കേ​ര​ള​പ്പി​റ​വി ദി​ന​മാ​യ ന​വം​ബ​ർ ഒന്നി​നാണ് മത്സരം നടക്കുന്നത്.

Advertisment

publive-image

ജി.​സി.​ഡി.​എയും കേരള ക്രിക്കറ്റ് അസോസിയേഷനും തമ്മിൽ നടത്തിയ ചർച്ചയിലാണ് വേദി തീരുമാനിച്ചത്.തിരുവനന്തപുരം കാ​ര്യ​വ​ട്ടം ഗ്രീ​ൻ​ഫീ​ൽ​ഡി​ൽ അ​ടു​ത്തി​ടെ ഇ​ന്ത്യ-ന്യൂ​സി​ല​ൻ​ഡ്​ ട്വ​ൻ​റി-20 മ​ത്സ​രം ന​ട​ന്ന​തി​നാ​ലാണ് കൊ​ച്ചി​ക്ക് നറുക്കുവീണത്. 24ന് ​ന​ട​ക്കു​ന്ന കെ.​സി.​എ യോ​ഗ​ത്തി​നും ശേ​ഷ​മാ​കും അ​ന്തി​മ തീ​രു​മാ​ന​മു​ണ്ടാ​വു​ക.

2017 ന​വം​ബ​റി​ലാ​ണ് കേ​ര​ളം അ​വ​സാ​ന​മാ​യി രാ​ജ്യാ​ന്ത​ര​മ​ത്സ​ര​ത്തി​ന് വേ​ദി​യാ​യ​ത്. അ​ന്ന് ഗ്രീ​ൻ​ഫീ​ൽ​ഡി​ൽ ന്യൂ​സി​ല​ൻ​ഡു​മാ​യു​ള്ള മ​ത്സ​ര​ത്തി​ൽ ആ​റ് റ​ൺ​സി​ന് ഇ​ന്ത്യ ജ​യി​ച്ചു.

Advertisment