Advertisment

ക്രിക്കറ്റ് ഇതിഹാസം സച്ചിനെ പരിഹസിച്ച് കെ സി എ. സച്ചിന് വിക്കറ്റിനെക്കുറിച്ച് ഒരു ചുക്കും അറിയില്ലെന്ന് ജയേഷ് ജോര്‍ജ്ജ്

author-image
admin
New Update

സ്റ്റേഡിയം വിവാദത്തില്‍ സച്ചിനെതിരെ ആഞ്ഞടിച്ച് കെ സി എ. സച്ചിന് വിക്കറ്റിനെക്കുറിച്ച് അറിയില്ലെന്നാണ് കേരള ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി ജയേഷ് ജോര്‍ജ്ജ് പ്രതികരിച്ചത്.

Advertisment

കൊച്ചിയില്‍ നിന്നും ഏകദിനം തിരുവനന്തപുരത്തേക്ക് മാറ്റണമെന്ന് സച്ചിന്‍ വാദിച്ചത് അദ്ദേഹം ബ്ലാസ്റ്റെഴ്സ് ഉടമയായത് കൊണ്ടാണെന്നും ജയേഷ് ജോര്‍ജ്ജ് ആരോപിച്ചു. സച്ചിന്റെ നാടായ മുംബൈയിലെ ഡി വൈ പാട്ടില്‍ സ്റ്റേഡിയത്തെക്കുറിച്ച് ഫിഫ പറഞ്ഞ കമന്റും ജയേഷ് ഓര്‍മ്മിപ്പിച്ചു.

publive-image

ഡി വൈ പാട്ടില്‍ സ്റ്റേഡിയ൦ ഇന്ത്യയിലെ ഏറ്റവും മികച്ച ഫിഫ വെന്യു എന്നാണ് ഫിഫ പറഞ്ഞത്. അവിടെ ക്രിക്കറ്റും ഫുട്ബോളും നടക്കുന്നുണ്ട്. അവിടെയില്ലാത്ത എന്ത് പ്രശ്നമാണ് കൊച്ചിയില്‍ - ജയേഷ് ചോദിച്ചു.

എന്നാല്‍ ഫുട്ബോളിനായി ഇവിടെയൊരുക്കിയ ക്രിക്കറ്റ് പിച്ച് നശിപ്പിച്ചതില്‍ വിഷമമുണ്ടെന്നും ജയേഷ് എടുത്തുപറഞ്ഞു. ഇന്ത്യ - വെസ്റ്റ്‌ ഇന്‍ഡീസ് ഏകദിനം ആദ്യം കൊച്ചി നെഹ്‌റു സ്റ്റേഡിയത്തില്‍ നടക്കുമെന്നായിരുന്നു പ്രഖ്യാപനം.

എന്നാല്‍ പ്രതിഷേധത്തെ തുടര്‍ന്ന്‍ വേദി തിരുവനന്തപുരത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലേക്ക് മാറ്റാന്‍ തീരുമാനിച്ചത് ഇന്നലെയാണ്. ഇക്കാര്യത്തില്‍ കെ സി എയുടെ അന്തിമ പ്രഖ്യാപനം ശനിയാഴ്ച നടക്കുന്ന ജനറല്‍ ബോഡി മീറ്റിങ്ങില്‍ ഉണ്ടാകുമെന്നാണ് അറിയുന്നത്.

Advertisment