Advertisment

മുഹമ്മദ്​ ഷമിക്കെതിരെ ഭാര്യ ഹസിൻ ജഹാൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഗാർഹിക പീഡനത്തിന്​ കേസെടുത്തു

author-image
admin
New Update

മുംബൈ:  ഇന്ത്യൻ ക്രിക്കറ്റ്​ താരം മുഹമ്മദ്​ ഷമിക്കെതിരെ ഭാര്യ ഹസിൻ ജഹാൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഗാർഹിക പീഡനത്തിന്​ കേസെടുത്തു​. കൊൽക്കത്തയിലെ ലാൽ ബസാർ പൊലീസാണ്​ എഫ്​.​െഎ.ആർ രജിസ്​റ്റർ ചെയ്​തത്​​.

Advertisment

publive-image

മുഹമ്മദ്​ ഷമിക്ക്​ പരസ്​ത്രീ ബന്ധമുണ്ടെന്ന്‍ ഷമിയുടെ ഫേസ്​ബുക്ക്​ ചാറ്റി​​െൻറ സ്ക്രീൻഷോട്ട്​ ഉൾപ്പടെ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ച് ഭാര്യ ഹസിൻ ജഹാൻ ആരോപിച്ചിരുന്നു. കൂടാതെ തന്നെ നിരന്തരമായി ഉപദ്രവിക്കുകയാണെന്നും ഭാര്യ പറഞ്ഞിരുന്നു.

പിന്നീട് കൂടുതല്‍ ആരോപനങ്ങലുമായി ഇവര്‍ രംഗത്തെത്തി. പാകിസ്​താൻ യുവതിയായ അലിഷബായിൽ നിന്ന്​ ഷമി പണം വാങ്ങി ഇംഗ്ലണ്ട്​ കേന്ദ്രീകരിച്ച്​ പ്രവർത്തിക്കുന്ന വ്യവസായി​യെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്നും മറ്റും ഇവര്‍ ആരോപിച്ചിരുന്നു.

Advertisment