Advertisment

ഷമി തന്നോട് അയാളുടെ അനുജനുമായി ശാരീരികബന്ധം പുലര്‍ത്താന്‍ ആവശ്യപ്പെടുമായിരുന്നു - വീണ്ടും ആരോപണങ്ങളുമായി ഷമിയുടെ ഭാര്യ

New Update

ക്രിക്കറ്റര്‍ മൊഹമ്മദ്‌ ഷമിയുടെ ഭാര്യയുടെ പുതിയ ആരോപണം, ഷമി തന്നോട് അയാളുടെ അനുജനുമായി ശാരീരികബന്ധം പുലര്‍ത്താന്‍ ആവശ്യപ്പെടുമായിരുന്നു.

Advertisment

വളരെ ഗുരുതരമായ ഈ ആരോപണം ഷമിയുടെ ഭാര്യ ഹസീന ജഹാന്‍ ഒരു ഇംഗ്ലീഷ് ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തിയിരിക്കുന്നത്.

publive-image

ഷമിയുടെ അനുജനുമായി കിടക്ക പങ്കിടാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ തന്നെ അനുജനും ഷാമിയും ചേര്‍ന്ന് പലതവണ ഉപദ്രവിച്ചിട്ടുണ്ടെന്നും അവര്‍ വെളിപ്പെടുത്തി.

മൊഹമ്മദ്‌ ഷമിക്കെതിരെ കൊല്‍ക്കത്തയ്ക്കടു ത്തുള്ള ജാധവ്പൂര്‍ പോലീസ് സ്റ്റേഷനില്‍ ഭാര്യ ഹസീന നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഷമി, ഷമിയുടെ അനുജന്‍ എന്നിവര്‍ ഉള്‍പ്പെടെ 4 പേര്‍ക്കെതിരെ പോലീസ് FIR രജിസ്റ്റര്‍ ചെയ്തു കേസെടുത്തു.

publive-image

സ്ത്രീധന പീഡനം ,ഗാര്‍ഹിക പീഡനം,കൊലപാതകശ്രമം, ഭീഷണി , ഗൂഡാലോചന എന്നീ കുറ്റങ്ങളാണ് FIR ല്‍ ചുമത്തപ്പെട്ടിരിക്കുന്നത്.

ഷമിക്ക് മാച്ചു ഫിക്സിങ്ങില്‍ പങ്കുണ്ടെന്നും നിര വധി സ്ത്രീകളുമായി അയാള്‍ക്ക്‌ അവിഹിതബന്ധമുണ്ടെന്നും തന്‍റെ പക്കലുള്ള ഇതിന്‍റെയെല്ലാം തെളിവുകള്‍ താന്‍ കോടതിയില്‍ ഹാജരാക്കുമെന്നും ഹസീന ചാനലില്‍ പറഞ്ഞു.

Advertisment