Advertisment

മുഹമ്മദ്‌ ഷാമിക്ക് ജയിലിലേക്കുള്ള വഴി ഒരുങ്ങുന്നു? ഭാര്യ പുതിയ ആഡിയോ ടേപ്പ് പുറത്തുവിട്ടു !

New Update

ഇന്ത്യന്‍ പേസ് ബോളര്‍ മുഹമ്മദ്‌ ഷാമിയുടെമേല്‍ കുരുക്കുകള്‍ കൂടുതല്‍ മുറുകുന്നു. ഭാര്യ ഹസീന്‍ ജഹാന്‍ ഇന്നലെ ഒരു പുതിയ ആഡിയോ ടേപ്പ് പുറത്തുവിട്ടത് കൂടുതല്‍ പ്രശ്നത്തിലേക്ക് നീങ്ങുന്നതിന്‍റെ സൂചനയാണ്.

Advertisment

publive-image

ആഡിയോ ടേപ്പില്‍ മുഹമ്മദ്‌ ഷാമിയുമായി ഒരു സ്ത്രീ നടത്തുന്ന സംഭാഷണങ്ങളാണ് മുഴുവനും. അതില്‍ പാകിസ്ഥാനി സ്ത്രീയായ അലിസ്ബയുമായി ഷാമിക്കുള്ള അടുത്ത ബന്ധവും അവരുമായി ദുബായില്‍ കഴിഞ്ഞതുമോക്കെയാണ് വിവരിക്കുന്നത്. കൂടാതെ അലിസ്ബായില്‍ നിന്ന് മാച്ച് ഫിക്സിംഗിനായി ഷാമി പണം കൈപ്പറ്റിയെന്നും അതില്‍ പറയുന്നുണ്ട്.

ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന ഈ ആഡിയോ ടേപ്പ് മൂലം ഷാമിയുടെ നില കൂടുതല്‍ പരിതാപകരമായിരിക്കുകയാണ്.

Advertisment