Advertisment

സച്ചിനരികിൽ ചെന്ന് കാലുതൊട്ട് കാംബ്ലി. സ്നേഹത്തോടെ കെട്ടിപ്പിടിച്ച് സച്ചിന്‍. മനസ് നിറഞ്ഞ് ആരാധകര്‍

author-image
admin
New Update

സച്ചിന്‍ തെണ്ടുല്‍ക്കറിന്റെയും വിനോദ് കാംബ്ലിയുടെയും സ്നേഹം കണ്ട് മനസ് നിറഞ്ഞ് ആരാധകര്‍. മുംബൈയിലെ ട്വന്റി20 ലീഗിലാണ് ഇരുവരുടെയും സ്നേഹ പ്രകടനങ്ങള്‍ ആരാധകര്‍ക്ക് സന്തോഷം സമ്മാനിച്ചത്.

Advertisment

കാംബ്ലി പരിശീലകനായ ശിവാജി പാര്‍ക് ലയണ്‍സ് മൂന്നു റണ്‍സിന് മുംബൈ നോര്‍ത്ത് ഈസ്റ്റിനോട് പരാജയപ്പെട്ടിരുന്നു. മത്സരശേഷമുളള അവാർഡ് ദാന ചടങ്ങിൽ റണ്ണേഴ്സ് അപ്പിനുള്ള പുരസ്‌കാരം വിതരണം ചെയ്യാനെത്തിയത് സുനില്‍ ഗാവസ്‌കര്‍ ആയിരുന്നു.

publive-image

അവാർഡ് വിതരണ ചടങ്ങിൽ വേദിയിൽ ഉണ്ടായിരുന്ന സച്ചിനരികിൽ ചെന്ന് കാംബ്ലി കാലുതൊട്ടു തൊഴുതു. അപ്രതീക്ഷിതമായ നീക്കത്തിൽ ലിറ്റില്‍ ‍മാസ്റ്റർ അമ്പരന്നു. കാലിൽ തൊടാനൊരുങ്ങിയ കാംബ്ലിയെ തടയാൻ ശ്രമിച്ച സച്ചിൻ സ്നേഹത്തോടെ കെട്ടിപ്പിടിച്ചു. ഇത് കണ്ട് നിന്നവരുടെയും മനസ്‌ നിറച്ചു.

ഇന്ത്യൻ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച സുഹൃത്തുക്കളായിരുന്നു സച്ചിൻ ടെൻഡുൽക്കറും വിനോദ് കാംബ്ലിയും. മിന്നും താരമായി മാറിയ കാംബ്ലിക്ക് പക്ഷെ പിന്നീടങ്ങോട്ട് തിളങ്ങാന്‍ സാധിച്ചില്ല. പല വിവാദങ്ങളും ഉണ്ടായി. ഒടുവില്‍ 2000 ഓഗസ്റ്റ് 16ന് വിനോദ് കാംബ്ലി രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു.

സച്ചിൻ തന്റെ മോശം കാലത്ത് സഹായിച്ചില്ലെന്ന കാംബ്ലിയുടെ തുറന്നു പറച്ചിൽ ആ സൗഹൃദത്തിൽ വിള്ളൽ ഉണ്ടാക്കിയിരുന്നു.

Advertisment