Advertisment

ഇന്ത്യൻ താരങ്ങളെ പാക്കിസ്ഥാൻ സൂപ്പർ ലീഗിൽ കളിപ്പിക്കാൻ പരമാവധി ശ്രമിക്കണമെന്ന് ഷാഹിദ് അഫ്രീദി

author-image
admin
New Update

ഇന്ത്യൻ താരങ്ങളെ പാക്കിസ്ഥാൻ സൂപ്പർ ലീഗിൽ കളിപ്പിക്കാൻ പരമാവധി ശ്രമിക്കണമെന്ന് ഷാഹിദ് അഫ്രീദി.  എന്നാല്‍ ഇന്ത്യൻ പ്രീമിയർ ലീഗിൽ കളിക്കാനെ അവർക്ക് അനുവാദമുള്ളൂ എന്ന് തനിക്കറിയാമെന്നും അഫ്രീദി പറഞ്ഞു.

Advertisment

publive-image

'ഇന്ത്യൻ താരങ്ങളെ പാക്കിസ്ഥാൻ സൂപ്പർ ലീഗിൽ കളിപ്പിക്കാൻ നാം പരമാവധി ശ്രമിക്കണം. ഇന്ത്യൻ പ്രീമിയർ ലീഗിൽ കളിക്കാനെ അവർക്ക് അനുവാദമുള്ളൂ എന്നെനിക്കറിയാം. എങ്കിലും പാക്കിസ്ഥാൻ സൂപ്പർ ലീഗിന്റെ അടുത്ത പതിപ്പിലേക്ക് ഇന്ത്യൻ താരങ്ങളെയും ക്ഷണിക്കണം' – അഫ്രീദി പറഞ്ഞു.

പിഎസ്എല്ലിൽ കളിക്കാനായി കൂടുതൽ വിദേശതാരങ്ങൾ വരുന്നത് ആവേശകരമാണെന്നും അഫ്രീദി ചൂണ്ടിക്കാട്ടി. പിഎസ്എല്ലിനായി കൂടുതൽ താരങ്ങൾ പാക്കിസ്ഥാനിലെത്തുന്നത്, കൂടുതൽ രാജ്യാന്തര ടീമുകൾ ഇവിടേക്കെത്താനും വഴിയൊരുക്കുമെന്ന് അഫ്രീദി ആത്മവിശ്വാസം പ്രകടിപ്പിച്ചു.

ആവശ്യമുള്ളപ്പോൾ പാക്കിസ്ഥാനിൽ വന്നു കളിക്കുന്ന താരങ്ങളെ മാത്രമേ ഭാവിയിൽ പാക്കിസ്ഥാൻ സൂപ്പർ ലീഗിന്റെ ഭാഗമാക്കാവൂ എന്നും അഫ്രീദി ആവശ്യപ്പെട്ടു.

Advertisment