Advertisment

'ഈ ഓറഞ്ച് ക്യാപ്പ് ധരിച്ചത് കൊണ്ട് ഒരു കാര്യവും ഇല്ലാത്തത് പോലെ തോന്നുന്നു' - കോഹ് ലി

author-image
admin
New Update

മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ 214 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ബെംഗളൂരു എട്ടു വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സാണ് നേടിയത്. എന്നാല്‍ ഓപ്പണറായി ഇറങ്ങിയ വിരാട് കോഹ് ലി 62 പന്തില്‍ 92 റണ്‍സുമായി പുറത്താകാതെ നിന്നു.

Advertisment

ഏ​ഴു ബൗ​ണ്ട​റി​ക​ളും നാ​ലു സി​ക്സ​റും ഉ​ൾ​പ്പെ​ടെ​യാ​യി​രു​ന്നു നാ​യ​ക​ന്‍റെ ഇ​ന്നിം​ഗ്സ്. ബാം​ഗ​ളൂ​ർ നി​ര​യി​ൽ മ​റ്റാ​രും കോ​ഹ്ലി​ക്കു പി​ന്തു​ണ ന​ൽ​കാ​നു​ണ്ടാ​യി​ല്ല.

publive-image

ഈ ഇന്നിങ്‌സോടെ നാല് മത്സരങ്ങളില്‍ നിന്ന് 201 റണ്‍സാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ നേടിയത്. ഇതോടെ സഞ്ജു വി സാംസണില്‍ നിന്ന് ഓറഞ്ച് ക്യാപ്പും കോലി സ്വന്തമാക്കി. പക്ഷേ ആ ഓറഞ്ച് ക്യാപ്പ് വിരാട് കോലി നിരസിച്ചു.

ടീം ഇത്രയും ദയനീയമായി പരാജയപ്പെട്ട് നില്‍ക്കുമ്പോള്‍ ഓറഞ്ച് ക്യാപ്പ് ധരിക്കാന്‍ തോന്നുന്നില്ലെന്നും കോലി വ്യക്തമാക്കി. മൂന്നു തോല്‍വിയുമായി ബെംഗളൂരു ഏഴാം സ്ഥാനത്താണുള്ളത്.

ഈ ഓറഞ്ച് ക്യാപ്പ് ധരിച്ചത് കൊണ്ട് ഒരു കാര്യവും ഇല്ലാത്തത് പോലെയാണ് എനിക്ക് തോന്നുന്നത്. ഇതിന്റെ ആവശ്യമില്ല. നല്ല തുടക്കം ലഭിച്ചെങ്കിലും നമ്മള്‍ മത്സരം കൈവിട്ട് കളയുകയായിരുന്നു. അവസാന ഓവറുകളില്‍ റണ്‍റേറ്റ് കുറയുന്നില്ലെന്ന് കൂടി മനസ്സിലാക്കിയാണ് നീങ്ങേണ്ടത്- കോലി വ്യക്തമാക്കി.

Advertisment