Advertisment

മലയാളി താരം അബ്ദുൽ ഹക്കു ബ്ലാസ്റ്റേഴ്സിലെക്ക്

author-image
admin
New Update

മലയാളി താരം അബ്ദുൽ ഹക്കു കേരളം ബ്ലാസ്റ്റേഴ്സിലേക്കെത്തുന്നു. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ പ്രധിരോധ നിര താരമാണ് ഈ മലയാളി. തിരൂർ സ്വദേശിയാണ് അബ്ദുൽ ഹക്കു.

Advertisment

publive-image

ഈ സീസണിൽ ആദ്യമായാണ് ഹക്കു ഐ എസ് എല്ലിൽ എത്തിയത്.നോര്‍ത്ത് ഈസ്റ്റ് യൂണൈറ്റഡിനായി സീസണില്‍ ചില ശ്രദ്ധേയ പ്രകടനങ്ങള്‍ താരം നടത്തിയിരുന്നു. നോര്‍ത്ത് ഈസ്റ്റ് യൂണൈറ്റഡിനായി ആദ്യ മത്സരത്തിൽ തന്നെ മികച്ച പ്രകടനം കാഴ്ചവച്ച താരം കളിയിലെ എമേർജിങ് പ്ലയെർക്കുള്ള അവാർഡും സ്വന്തമാക്കിയിരുന്നു. ഏകദേശം 12 ലക്ഷം രൂപയ്ക്കാണ് താരം നോര്‍ത്ത് ഈസ്റ്റ് യൂണൈറ്റഡിലെത്തിയത്. ഈ സീസണിൽ നോര്‍ത്ത് ഈസ്റ്റ്നായി നാലു മത്സരങ്ങൾ ഹാക്കു കളിച്ചു.

സെക്കൻഡ് ഡിവിഷൻ ക്ലബായ ഫതേഹിനു വേണ്ടി നടത്തിയ പ്രകടനാമാണ് ഹക്കുവിനെ നോർത്ത് ഈസ്റ്റിൽ എത്തിച്ചത്. 3 വർഷത്തിൽ കൂടുതൽ കാലം ഡി എസ് കെ ശിവജിയൻസിനുവേണ്ടി താരം കളിച്ചിട്ടുണ്ട്. 2015 ൽ ഐ ലീഗിൽ പന്തുതട്ടിയ ഹാക്കു സന്തോഷ് ട്രോഫിയിൽ മഹാരാഷ്ട്രയ്ക്ക് വേണ്ടിയും ബൂട്ടണിഞ്ഞിട്ടുണ്ട്.

Advertisment