Advertisment

ഇരിങ്ങാലക്കുടയില്‍ മുന്‍ ഇന്ത്യന്‍ ഫുട്ബോൾ ടീം ക്യാപ്റ്റന്‍ കാൾട്ടൻ ചാപ്പ്മാൻ എത്തും

author-image
admin
New Update

ഇരിങ്ങാലക്കുട: ഏപ്രിൽ 21 മുതൽ വെള്ളാങ്ങല്ലൂർ പുതിയകാവ് ക്ഷേത്രമൈതാനിയിൽ നടക്കുന്ന “സാൻഡോസ് ക്ലബ്ബി”ന്റെ ഒരു മാസക്കാലം നീണ്ടു നിൽക്കുന്ന ഫുട്ബോൾ കോച്ചിംഗ് ക്യാമ്പ് സന്ദർശിക്കുവാനായി ഇന്ത്യയുടെ പ്രശസ്തനായ മുൻ ഫുട്ബോൾ ടീം ക്യാപ്റ്റനും, ഇപ്പോൾ ക്വാർട്ട്സ് ഇന്റർനാഷണൽ അക്കാദമിയുടെ ഡയറക്ടറുമായ കാൾട്ടൻ ചാപ്പ്മാൻ ഇന്ന് വൈകീട്ട് 4 മണിക്ക് എത്തിച്ചേരും. ക്യാമ്പ് ഈ ഞായറാഴ്ച്ച (മേയ് 20) സമാപിക്കും.

ക്യാമ്പിൽ പങ്കെടുക്കുന്ന 88 കുട്ടികളെ പരിചയപ്പെടുവാനും, തന്റെ പരിചയസമ്പത്ത് പങ്കുവെക്കാനുമായി പുതിയകാവ് മൈതാനിയിൽ എത്തിച്ചേരുന്ന ചാപ്പ്മാനായിരിക്കും ഇന്ന് ക്യാമ്പ് നിയന്ത്രിക്കുന്നത്.

Advertisment