Advertisment

ഈ മലയാളി താരവും ബ്ലാസ്റ്റേഴ്സ് വിടുന്നു

author-image
admin
New Update

മലയാളി താരം റിനോ ആന്റോ കേരളാ ബ്ലാസ്റ്റെഴ്സ് വിടുന്നു. പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്​ റിനോയുമായുള്ള കരാര്‍ പുതുക്കാന്‍ ഇതുവരെ കാര്യമായ നീക്കങ്ങളൊന്നും ബ്ലാസ്‌റ്റേഴ്‌സ് മാനേജ്‌മ​െൻറ്​ നടത്തിയിട്ടില്ല.

Advertisment

publive-image

മറ്റു ക്ലബുകളില്‍ നിന്ന് മികച്ച താരങ്ങളെ ടീമിലെത്തിക്കാൻ തീവ്രശ്രമങ്ങൾ നടത്തുന്നതിനിടയിൽ മാനേജ്‌മ​െൻറിന്​ റിനോയുടെ കാര്യത്തില്‍ ഒരു തീരുമാനത്തിൽ എത്താനായിട്ടില്ല. നാലാം സീസണിൽ ബ്ലാസ്റ്റേഴ്‌സിനായി കളിച്ച റിനോയ്ക്ക് പല മത്സരങ്ങളിലും പരിക്കുമൂലം സൈഡ് ബെഞ്ചിലായിരുന്നു സ്ഥാനം.

റിനോ ആ​േൻറായെ ടീമിലെത്തിക്കാൻ ശ്രമങ്ങൾ നടത്തുന്നത്​ ബെംഗളൂരു എഫ്​സി ശ്രമിക്കുന്നുണ്ട്. ഇതിനു പുറമേ ജംഷഡ്​പൂർ എഫ്​സി, പുനെ സിറ്റി എഫ്​സി എന്നീ ടീമുകൾ റിനോയെ സ്വന്തമാക്കാന്‍ രംഗത്തുണ്ട്​​.

നേരത്തെ മലയാളി താരം സി കെ വിനീതിനെയും ബ്ലാസ്റ്റേഴ്‌സ് ഒഴിവാക്കിയിരുന്നു. വിനീത്​ എ.ടി.കെ കൊൽകത്തയിലേക്ക്​ പോകുന്നതി​​െൻറ അന്തിമഘട്ട ചർച്ചകൾ പുരോഗമിക്കുകയാണ്.

Advertisment