Advertisment

ഇംഗ്ലണ്ടിലെ മികച്ച ഗോളിനുള്ള അവാർഡുനേടി മുൻ ബ്ലാസ്‌റ്റേഴ്‌സ് താരം

author-image
ജോബിന്‍ ജോയ്
New Update

ഐഎസ്എൽ മൂന്നാം സീസണിൽ കേരളാ ബ്ലാസ്റ്റേഴ്സിനുവേണ്ടി തകർപ്പൻ പ്രകടനം കാഴ്ചവച്ച ഹെയ്തി ദേശീയ താരം ഡെക്കന്‍ നാസോണിന് ഇംഗ്ലണ്ടിലെ ലീഗ് വണിൽ ഫെബ്രുവരിയിലെ മികച്ച ഗോളിനുള്ള അവാർഡ്.

Advertisment

publive-image

ഓള്‍ഡ് ഹാം അത്‌ലറ്റിക്കിനു വേണ്ടിയാണ് നാസോൺ ഇപ്പോൾ കളിക്കുന്നത്.ഫെബ്രുവരി 10ന് ബെര്‍മിങ്ഹാമിനെതിരെ ആയിരുന്നു നേസന്റെ തകര്‍പ്പന്‍ ഗോള്‍. മികച്ച ഗോളിനുള്ള വോട്ടെടുപ്പിൽ 51 ശതമാനം വോട്ടോടെയാണ് നാസോന്റെ ഗോൾ ആരാധകർ തിരഞ്ഞെടുത്തത്.

ഈ വർഷം ഓള്‍ഡ് ഹാം അത്‌ലറ്റിക്കിൽ ലോൺ അടിസ്ഥാനത്തിലെത്തിയ താരം ടീമിനുവേണ്ടി മൂന്ന് മത്സരങ്ങളിൽ നിന്ന് രണ്ട് ഗോളുകളും നേടി.2017 യിൽ ബ്ലാസ്റ്റേഴ്സിൽ നിന്ന് കോവെന്ററി സിറ്റിയിൽ എത്തിയ നാസോൺ 21 മത്സരങ്ങളിൽ നിന്ന് 6 ഗോളുകളും നേടിയിരുന്നു.

Advertisment