Advertisment

കൊച്ചിയില്‍ ഇന്ത്യ-വെസ്റ്റിന്‍ഡീസ് ഏകദിനം നടത്താനുള്ള നീക്കത്തെ എതിര്‍ത്തില്ലെന്ന പ്രചാരണം അടിസ്ഥാനരഹിതം. ഹോം മത്സരങ്ങള്‍ വൈകുന്നതില്‍ ആശങ്കയുണ്ട് - കേരള ബ്ലാസ്റ്റേഴ്‌സ്

author-image
admin
New Update

കൊച്ചി:  കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ ഇന്ത്യ-വെസ്റ്റിന്‍ഡീസ് ഏകദിനം നടത്താനുള്ള നീക്കത്തെ എതിര്‍ത്തില്ലെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് കേരള ബ്ലാസ്റ്റേഴ്‌സ്. വാര്‍ത്താക്കുറിപ്പിലൂടെയായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ പ്രതികരണം.

Advertisment

publive-image

ബ്ലാസ്റ്റേഴ്‌സിന്റെ ഹോം മത്സരങ്ങള്‍ വൈകുന്നതില്‍ ആശങ്കയുണ്ട്. ഐ.എസ്.എല്‍ സെപ്തംബറില്‍ ആരംഭിക്കാന്‍ സാധ്യതയുണ്ടെന്നും ബ്ലാസ്റ്റേഴ്‌സ് വ്യക്തമാക്കി.

സ്റ്റേഡിയത്തിന്റെ കാര്യത്തില്‍ അന്തിമതീരുമാനം വിദഗ്ധരുടെ അഭിപ്രായം തേടിയശേഷമായിരിക്കുമെന്ന് ജിസിഡിഎ രാവിലെ അറിയിച്ചിരുന്നു. കലൂർ സ്റ്റേഡിയത്തിൽ ക്രിക്കറ്റും ഫുട്ബോളും നടത്താനാകുമോയെന്നു പരിശോധിക്കുമെന്ന് ജിസിഡിഎ അറിയിച്ചു.

കൊച്ചിയിൽ ഫുട്ബോളും തിരുവനന്തപുരം ക്രിക്കറ്റും എന്ന് പറയാനാകില്ല. ഇവ രണ്ടും കൊച്ചിയിൽ നടത്താമെന്നും ജിസിഡിഎ പറഞ്ഞു.

Advertisment