Advertisment

'മെസ്സി ഇസ്രായേലിനെതിരായ സൗഹൃദ മത്സരം ഉപേക്ഷിക്കണം' - പലസ്തീന്‍ ഫുട്‌ബോള്‍ താരം മുഹമ്മദ് ഖലീല്‍

author-image
admin
New Update

ഗാസ:  ലയണല്‍ മെസ്സിയും അര്‍ജന്റീനയും ഇസ്രായേലിനെതിരായ സൗഹൃദ മത്സരം ഉപേക്ഷിക്കണമെന്ന അഭ്യര്‍ഥനയുമായി പലസ്തീന്‍ ഫുട്‌ബോള്‍ താരം മുഹമ്മദ് ഖലീല്‍. പലസ്തീന്‍ ജനതയ്ക്ക് നേരെയുള്ള ഇസ്രായേലിന്റെ ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് ഖലീലിന്റെ അഭ്യര്‍ത്ഥന.

Advertisment

publive-image

ഒരു സൗഹൃദവുമില്ലാത്ത വരാണ് ഇസ്രായേലുകാര്‍. അങ്ങനെയൊരു രാജ്യവുമായി എന്തിന് സൗഹൃദ ഫുട്‌ബോള്‍ കളിക്കുന്നുവെന്ന് ഫെയ്‌സ്ബുക്ക് വീഡിയോയിലൂടെ ഖലീല്‍ ചോദിക്കുന്നു. ഗാസയില്‍ നിന്നുള്ള ഖലീലിന്റെ ഫുട്‌ബോള്‍ കരിയര്‍ നശിപ്പിച്ചത് ഇസ്രായേലി സൈനികരാണ്.

കാല്‍മുട്ടിന് വെടിയേറ്റ ഖലീലിന് ഇപ്പോള്‍ എഴുന്നേറ്റ് നടക്കാന്‍ പോലും കഴിയില്ല. മൂന്നു മില്ല്യണ്‍ ഡോളര്‍ ചിലവാക്കിയാണ് ഇസ്രായേല്‍ സര്‍ക്കാര്‍ മത്സരം സഘടിപ്പിക്കുന്നത്.

തിങ്കളാഴ്ച്ച ജറൂസലേമില്‍ യു.എസ് എംബസിക്കെതിരേ പ്രതിഷേധിച്ച പലസ്തീനുകാര്‍കാര്‍ക്ക് നേരെ ഇസ്രായേലി സുരക്ഷാ സൈനികര്‍ നടത്തിയ വെടിവെപ്പില്‍ 41 പേര്‍ കൊല്ലപ്പെട്ടിരുന്നു. 1300-ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

Advertisment