Advertisment

2018 ഫിഫ ലോകകപ്പ്: ഇന്ത്യയില്‍ ആദ്യമായി മാച്ച് ബോള്‍ കാരിയറെ തിരഞ്ഞ് കിയ മോട്ടോഴ്സ്

author-image
admin
New Update

കൊച്ചി:  ഫിഫ ലോകകപ്പിന്‍റെ ഓട്ടോമോട്ടീവ് പങ്കാളിയായ കിയ മോട്ടേഴ്സ് യുവ ഇന്ത്യന്‍ ഫുട്ബോള്‍ താരങ്ങളെ ലോകകപ്പിന്‍റെ ഭാഗമാകുവാന്‍ ക്ഷണിക്കുന്നു.

10-14 വയസ്സിനിടയില്‍ പ്രായമുള്ള മികവുറ്റ ആറ് കളിക്കാരെയാണ് കിയ ഔദ്യോഗിക മാച്ച് ബോള്‍ കാരിയര്‍ പരുപാടിയുടെ ഭാഗമായി തിരഞ്ഞെടിക്കുക.

Advertisment

ഇതില്‍ മികച്ച രണ്ടുപേര്‍ക്ക് ബോള്‍ കാരിയറാകുവാനുള്ള അവസരവും ബാക്കി നാലുപേര്‍ക്ക് ഫിഫ ലോകകപ്പ് റഷ്യയില്‍ പോയി കാണുവാനുള്ള അവസരവും ലഭിക്കും.

publive-image

ഫിഫ ലോകകപ്പില്‍ ഇതാദ്യമായാണ് ഇന്ത്യയില്‍ നിന്ന് പ്രതിനിധികളെ തിരഞ്ഞെടുക്കുന്നത്. ആഗോള തലത്തില്‍ നടത്തുന്ന തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ 64 പേര്‍ക്ക് ഭാഗമാകുവാന്‍ കഴിയും.

താല്പര്യമുള്ളവര്‍ അവരുടെ കഴിവ് തെളിയിക്കുന്ന വീഡിയോ www.kia-motors.in/fifa2018 എന്ന സൈറ്റില്‍ അപ് ലോഡ് ചെയ്യാവുന്നതാണ്. ഷോര്‍ട്ട്ലിസ്റ്റു ചെയ്യപ്പെടുന്ന മത്സരാര്‍ത്ഥികളെ അവരുടെ ഫുട്ബോള്‍ കഴിവുകള്‍, താല്പര്യം, മനോഭാവം, ടീം വര്‍ക്ക് എന്നിവയുടെ അടിസ്ഥാനത്തില്‍ ഓണ്‍സൈറ്റ് സെലക്ഷന്‍ പ്രക്രിയയില്‍ പങ്കെടുക്കാന്‍ ക്ഷണിക്കും.

അതില്‍ നിന്നും തിരഞ്ഞെടുക്കുന്ന ആറ് പേരെയാണ് അടുത്ത ഘട്ട മത്സരത്തിലേയ്ക്ക് വിളിക്കുന്നതാണ്. തുടര്‍ന്ന് മികവുറ്റ രണ്ടുപേരെ ഔദ്യോഗിക ഫൂട്ബോള്‍ കാരിയറാകും.

Advertisment