Advertisment

കോച്ചിനു പിന്നാലെ സൂപ്പര്‍ താരത്തേയും പിഎസ്ജി പുറത്താക്കുന്നു

author-image
ജോബിന്‍ ജോയ്
New Update

ചാമ്പ്യൻസ് ലീഗിൽ റയൽ മാഡ്രിഡിനോട് തോറ്റ് പിഎസ്ജി പുറത്തായതോടെ പരിശീലകൻ എമറിക്കിന്റെ സ്ഥാനം അടുത്ത സീസണിൽ നഷ്ടപ്പെടുമെന്ന് ഏറെക്കുറെ ഉറപ്പാണ്. എന്നാൽ പിഎസ്ജിയുടെ മുന്നേറ്റനിര താരം എഡിസൻ കവാനിയും ടീം വിടുമെന്നാണ് സൂചനകൾ. താരത്തിന് ക്ലബു വിടണമെന്ന ആഗ്രഹവുമുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Advertisment

publive-image

സീസൺ തുടക്കത്തിൽ തന്നെ വമ്പൻ താരങ്ങളായ നെയ്മറിനും എംബാപ്പയെയും ടീമിലെത്തിച്ച പിഎസ്ജി അവരുടെ മുന്നേറ്റനിര ശക്തമാക്കി . ലീഗ് വണിൽ ടീമിനു വലിയ മുന്നേറ്റങ്ങളുണ്ടാക്കാൻ കഴിഞ്ഞെങ്കിലും മറ്റു യൂറോപ്യൻ മത്സരങ്ങളിൽ അവർ അമ്പേ പരാജയമായിപ്പോയി.

ഫിനാൻഷ്യൽ പ്രശനങ്ങൾ കാരണം പിഎസ്ജി ചില താരങ്ങളെ ഒഴിവാക്കാൻ ഒരുങ്ങുന്നുണ്ട്. ഏതെങ്കിലും വമ്പൻ താരങ്ങളെ ഒഴിവാക്കിയില്ലെങ്കിൽ ക്ലബിന് അടുത്ത സീസണിൽ പുതിയ താരങ്ങളെ ടീമിലെത്തിക്കാൻ സാധിക്കില്ല.

2013 ൽ പിഎസ്ജിയിലെത്തിയ കവാനി ക്ലബ്ബിനായി 158 മത്സരങ്ങൾ കളിക്കുകയും 112 ഗോളുകൾ നേടുകയും ചെയ്തിട്ടുണ്ട്.

Advertisment