Advertisment

ഈ മിന്നും താരവും ബ്ലാസ്​റ്റേഴ്സ് വിട്ടു. സ്വന്തമാക്കിയത് ജംഷഡ്​പൂർ എഫ് സി

author-image
admin
New Update

കഴിഞ്ഞ സീസണിൽ കേരളാ ബ്ലാസ്​റ്റേഴ്​സി​ന്‍റെ ഗോൾവലക്ക് മുമ്പിൽ മികച്ച പ്രകടനം കാഴ്​ച​ വെച്ച സുഭാശിഷ്​ റോയ്​ ചൗധരി ബ്ലാസ്​റ്റേഴ്​സ്​ വിട്ടു. സുഭാശിഷിനെ സ്വന്തമാക്കിയത് ജംഷഡ്​പൂർ എഫ്​.സിയാണ്.

Advertisment

publive-image

സ്റ്റീവ് കോപ്പലാണ് ഇവരുടെ പരിശീലകന്‍. സുബ്രതോ പാലാണ് ഇപ്പോൾ ജെംഷദ്പൂരിന്റെ ​ഗോൾകീപ്പർ ഇതിന് പുറമേയാണ് സുഭാശിഷിനേയും ടീം സ്വന്തമാക്കിയത്. ഗോൾ.കോം ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്​തിരിക്കുന്നത്​​.

കഴിഞ്ഞ സീസണിൽ ഗോളി പോൾ റെചുബ്​കക്ക്​ പകരമായി ബ്ലാസ്​റ്റേഴ്​സ്​ പരിശീലകൻ ഏഴോളം മാച്ചുകളിൽ സുഭാശിഷിനെ ടീമിൽ കളിപ്പിച്ചിരുന്നു. മികച്ച പ്രകടനത്തിലൂടെ 31കാരനായ സുഭാശിഷ് മഞ്ഞപ്പടയുടെ ഇഷ്​ടതാരമായി മാറുകയും ​ചെയ്​തു.

ആദ്യ സീസൺ ഐ.എസ്.എല്ലിൽ കൊൽക്കത്തയ്ക്കൊപ്പം കിരീടം നേടിയ സുഭാശിഷ് പിന്നീട് ഡെൽഹി ഡൈനാമോസ്, എഫ്.സി ​ഗോവ എന്നീ ടീമുകൾക്കായും കളിച്ചശേഷമാണ് ബ്ലാസ്റ്റേഴ്സിലെത്തുന്നത്.

Advertisment