Advertisment

തികഞ്ഞ റൊണാള്‍ഡോ ആരാധകനായ തന്നെ മെസ്സിയുമായി താരതമ്യം ചെയ്ത് ബോള്‍ട്ട്

author-image
admin
New Update

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ കടുത്ത അരാധകനാണ് ഇതിഹാസ താരം ഉസൈൻ ബോൾട്ട്.  എന്നാല്‍ തികഞ്ഞ റോണോ ആരാധകനായ ബോള്‍ട്ട് തന്നെ മെസ്സിയുമായാണ് താരതമ്യം ചെയ്തതാണ് ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്.

Advertisment

publive-image

താനും മെസ്സിയും ജന്‍മനാ കഴിവുള്ള താരങ്ങളാണ് എന്നാണ് ബോള്‍ട്ട് പറയുന്നത്. മെസ്സി മികച്ച കളിക്കാരനാണ്. വര്‍ഷങ്ങളായി എല്ലാവരും പറയുന്ന കാര്യമാണ്. റൊണാള്‍ഡോ ഇന്ന് കാണുന്ന നിലയിലേക്ക് എത്തിയത് കഠിനാധ്വാനത്തിന്റെ ഫലമാണ്.

എന്നാല്‍ മെസ്സി എന്നെപ്പോലെയാണ് . ജന്‍മനാ വേഗതയും കഴിവുമുള്ളവരാണ് ഞങ്ങള്‍ - ബോള്‍ട്ട് പറഞ്ഞു. ഓമ്‌നിസ്‌പോര്‍ട്ടിനോട് സംസാരിക്കുകയായിരുന്നു ബോള്‍ട്ട്.

തന്‍റെ ഐതിഹാസിക കരിയറിനോട് വിട പറഞ്ഞ ബോള്‍ട്ട് ഇപ്പോള്‍ ജര്‍മന്‍ ഫുട്‌ബോള്‍ ക്ലബ് ബൊറൂസിയ ഡോര്‍ട്ട്മുണ്ടില്‍ വെളളിയാഴ്ച പരിശീലനത്തിനിറങ്ങാനിരിക്കുകയാണ്.

Advertisment