Advertisment

റഫറിമാരെ സഹായിക്കാൻ റഷ്യൻ ലോകകപ്പിൽ ഇനി 'വാര്‍' ഉണ്ടാകും

author-image
admin
New Update

റഫറിമാരെ സഹായിക്കാൻ ഇനി റഷ്യൻ ലോകകപ്പിൽ വീഡിയോ അസിസ്റ്റന്റ്സ് റെഫറീയിംഗ് ഉണ്ടാകും. കളിയില്‍ വിധി പറയാന്‍ വീഡിയോയുടെ സഹായം തേടുന്ന വീഡിയോ അസിസ്റ്റന്റ് റഫറീയിങ് (വാര്‍) ഉപയോഗിക്കാന്‍ കൊളംബിയയിലെ ബൊഗോട്ടയില്‍ നടന്ന ഫിഫയുടെ ഗവേണിങ് കൗണ്‍സില്‍ യോഗം തീരുമാനിച്ചു.

Advertisment

ഫിഫ ഔദ്യോഗികമായി VAR അനുമതി നൽകിയതോടെ വിരുതന്മാരായ കളിക്കാർ കുടുങ്ങും. നിർണായക ഘട്ടങ്ങളിൽ തീരുമാനമെടുക്കാൻ റഫറിമാരെ VAR സഹായിക്കും.

publive-image

ഫിഫ അധ്യക്ഷന്‍ ജിയോന്നി ഇന്‍ഫാന്റിനോയാണ് ഇക്കാര്യം അറിയിച്ചത്. 'വാര്‍' ഉപയോഗിച്ച് കളി നിയന്ത്രിക്കുന്ന ആദ്യ ലോകകപ്പായിരിക്കും റഷ്യയിലേതെന്നും ഇന്‍ഫാന്റിനോ പറഞ്ഞു.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലും ഇറ്റാലിയന്‍ ലീഗിലുമെല്ലാം വീഡിയോ അസിസ്റ്റന്റ്‌സ് റെഫറീയിംഗ് സിസ്റ്റം നേരത്തെ തന്നെ ഉപയോഗിക്കുന്നുണ്ട്. ക്ലബ് ലോകകപ്പിലും വാര്‍ സിസ്റ്റം വിജയകമായി ഉപയോഗിച്ചിരുന്നു. VAR അനുവദിച്ചത് ഫിഫയുടെ മുന്പോട്ടുള്ള വളർച്ചക്കും സഹായകരമാകുമെന്നാണ് കരുതുന്നത്.

Advertisment