Advertisment

ഭാഗ്യ താരമായി മുഹമ്മദ് റാഫി !

author-image
ജോബിന്‍ ജോയ്
New Update

മലയാളികളുടെ പ്രിയ താരം മുഹമ്മദ് റാഫി ഇനി ഐഎസ്എല്ലിലെ ഭാഗ്യ താരം.  ഐഎസ്എല്ലില്‍ പല ടീമുകൾക്കുവേണ്ടി മൂന്ന് തവണ ഫൈനല്‍ കളിക്കുന്ന ആദ്യ താരമെന്ന നേട്ടമാണ് ചെന്നൈയിന്‍ എഫ്‌സി താരമായ മുഹമ്മദ് റാഫിയെ ഈ ശനിയാഴ്ച കാത്തിരിക്കുന്നത്.

Advertisment

ഐഎസ്എല്‍ ആദ്യ സീസണിൽ കൊല്‍ക്കത്തയ്ക്കുവേണ്ടിയായിരുന്നു റാഫി ഫൈനല്‍ കളിച്ചത്. അന്ന് കേരള ബ്ലാസ്റ്റേഴ്‌സിനെ തോല്‍പിച്ച് കൊല്‍ക്കത്ത കിരീടംനേടിയിരുന്നു.

publive-image

മൂന്നാം സീസണില്‍ കേരളാ ബ്ലാസ്റ്റേഴ്സിനുവേണ്ടി റാഫി ഫൈനല്‍ കളിച്ചു പക്ഷേ കിരീടം നേടാനായില്ല. അന്ന് ബ്ലാസ്റ്റേഴ്‌സ് കൊല്‍ക്കത്തയോട് പരാജയപ്പെടുകയായിരുന്നു.

ഈ സീസണില്‍ 30 ലക്ഷം രൂപയ്ക്കാണ് റാഫി ചെന്നൈയിന്‍ എഫ്‌സിയിലെത്തിയത്. ഇന്നലെ എഫ്‌സി ഗോവയെ തകർത്ത് ചെന്നൈയിന്‍ എഫ്‌സി ഫൈനലിലെത്തിയതോടെയാണ് അപൂർവ നേട്ടം റാഫിയെ തേടിയെത്തിയത്. ഈ സീസണിൽ ചെന്നൈയിന്‍ എഫ്‌സിക്കുവേണ്ടി റാഫി രണ്ടു ഗോളുകൾ നേടിയിട്ടുണ്ട്.

Advertisment