Advertisment

എന്റെ അറിവില്‍ ഷമി നല്ലൊരു മനുഷ്യനാണ്. ഭാര്യയേയും രാജ്യത്തേയും വഞ്ചിക്കാന്‍ അവന് കഴിയില്ല - ഷമിയെ പിന്തുണച്ച് ധോണി

author-image
admin
New Update

മുംബൈ:  ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭാര്യ ഹസിന്‍ ജഹാന്‍ രംഗത്ത് വന്നിരുന്നു. ഷമി തന്നെ ചതിക്കുകയായിരുന്നെന്നും കൊല്ലാന്‍ ശ്രമിച്ചുവെന്നുമൊക്കെയായിരുന്നു ഹസിന്റെ ആരോപണം.

Advertisment

ഷമിയുടെ കരിയറിനെത്തന്നെ ബാധിക്കുന്ന തരത്തിലുള്ള ആരോപണങ്ങളാണ് ഭാര്യ ഹസിന്‍ ജഹാന്‍ ഉന്നയിച്ചിരിക്കുന്നത്. തുടര്‍ന്ന് ഷമിയുമായുള്ള കരാര്‍ പുതുക്കുന്നത് ബി.സി.സി.ഐ തല്‍ക്കാലത്തേക്ക് മാറ്റിവെച്ചിരുന്നു.

publive-image

എന്നാല്‍ ഇപ്പോള്‍ ഹസിന്‍റെ ആരോപണത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് എം എസ് ധോണി. ഷമിയെ പിന്തുണച്ചാണ് ധോണി എത്തിയിരിക്കുന്നത്.

'എന്റെ അറിവില്‍ ഷമി നല്ലൊരു മനുഷ്യനാണ്. ഭാര്യയേയും രാജ്യത്തേയും വഞ്ചിക്കാന്‍ അവന് കഴിയില്ല. അതിനെല്ലാമുപരി ഇത് ഷമിയുടെ വ്യക്തിപരമായ കാര്യമാണ്. അതില്‍ ഇടപെടുന്നത് ശരിയില്ല.' ധോനി വ്യക്തമാക്കി. പ്രാദേശിക ദിനപത്രമായ ജന്‍സത്തയോടായിരുന്നു ധോനിയുടെ പ്രതികരണം.

കൊല്‍ക്കത്തയിലെ ലാല്‍ ബസാര്‍ പോലീസ് സ്റ്റേഷനില്‍ ഷമിക്കും കുടുംബാംഗങ്ങള്‍ക്കുമെതിരെ ഭാര്യ ഹസിന്‍ പരാതി നല്‍കിയിട്ടുണ്ട്.

Advertisment