Advertisment

തന്നെ ഇറക്കിയത് മണ്ടന്‍ തീരുമാനമായിരുന്നു; പരിശീലകനെതിരെ പിഎസ്ജി താരം

New Update

റയല്‍ മാഡ്രിഡിനോട് തോറ്റ് ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് പുറത്തായതിനു പിന്നാലെ പരിശീലകനെതിരെ പിഎസ്ജി താരം രംഗത്ത്. മധ്യനിര താരം ഡ്രാക്‌സളറാണ് പരിശീലകന്‍ എമറിയുടെ തന്ത്രങ്ങളെ വിമര്‍ശിച്ച് രംഗത്തു വന്നിരിക്കുന്നത്. ആക്രമണത്തിലൂന്നി കളിക്കേണ്ട സമയത്ത് തന്നെ ഇറക്കിയത് മണ്ടന്‍ തീരുമാനമായിരുന്നുവെന്നാണ് ജര്‍മന്‍ താരത്തിന്റെ അഭിപ്രായം.

Advertisment

publive-image PARIS, FRANCE - MARCH 06: Thiago Silva of Paris Saint-Germain reacts after the UEFA Champions League Round of 16 Second Leg match between Paris Saint-Germain and Real Madrid at Parc des Princes on March 6, 2018 in Paris, France. (Photo by Chris Brunskill Ltd/Getty Images)

ആദ്യ മത്സരം റയലിന്റെ മൈതാനത്ത് 3-1നു തോറ്റ പിഎസ്ജി രണ്ടാം പാദത്തില്‍ സ്വന്തം മൈതാനത്ത് 2-1നും തോല്‍വിയേറ്റു വാങ്ങുകയായിരുന്നു. റൊണാള്‍ഡോ, കസമീറോ എന്നിവരാണ് റയലിന്റെ ഗോളുകള്‍ നേടിയത്. മത്സരത്തില്‍ കവാനി ഗോള്‍ നേടിയതിനു പുറകേയാണ് പകരക്കാരനായി ഡ്രാക്‌സളറെ ഇറക്കിയത്.

എന്നാല്‍ കൂടുതല്‍ ആക്രമണത്തിലൂന്നി കളിക്കേണ്ട സമയത്ത് തന്നെ ഇറക്കിയത് മണ്ടന്‍ തീരുമാനമായിരുന്നുവെന്നും വെറാറ്റിക്ക് ചുവപ്പുകാര്‍ഡ് ലഭിച്ചപ്പോള്‍ പത്തു പേരായതോടെ മുന്നേറ്റനിര താരങ്ങള്‍ റയല്‍ താരങ്ങളെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കി കളിക്കേണ്ട സമയത്ത് പന്തു കൈവശം വച്ചു കളിക്കാനേ ആ തീരുമാനം ഉപകരിച്ചുള്ളുവെന്നും ഡ്രാക്‌സ്‌ളര്‍ പറഞ്ഞു.

മത്സരം വിട്ടു കൊടുത്തതു പോലെയാണ് തുടക്കം മുതല്‍ തന്നെ പിഎസ്ജി കളിച്ചതെന്ന് ഡ്രാക്‌സ്‌ളര്‍ പറഞ്ഞു. ‘ആത്മവിശ്വാസത്തോടെ കളിച്ച റയലിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ ഞങ്ങള്‍ക്കായില്ല. പന്തു കൈവശം വെച്ച് പുറകോട്ടു പാസ് ചെയ്തു കളിച്ചാല്‍ അതു ഗോളാക്കി മാറ്റാനാവില്ല. 3-1 ന് പിന്നില്‍ നില്‍ക്കുന്ന ടീം ഒരു മത്സരം കളിക്കാനിറങ്ങുമ്പോള്‍ ഇത്തരത്തിലുള്ള സമീപനമല്ല പിന്തുടരേണ്ടതെന്നും ഡ്രാക്‌സഌ വ്യക്തമാക്കി.

കഴിഞ്ഞ സീസണില്‍ ബാഴ്‌സക്കെതിരെ 4-0ത്തിന്റെ ലീഡ് ഉണ്ടായിട്ടും പ്രതിരോധിക്കാനാവാത്തതിനാല്‍ എമറിക്കെതിരെ നേരത്തേ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

Advertisment