Advertisment

തിവാരിയുടെ വിചിത്ര ബൗളിങ്ങ് കണ്ട് അമ്പരന്ന്‍ ക്രിക്കറ്റ് ലോകം. 'ക്രീസില്‍ ഒരു കസരേ ഇട്ടു തരട്ടെ'യെന്ന്‍ ട്രോളന്മാര്‍

author-image
admin
New Update

publive-image

Advertisment

ഐ.പി.എല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ പഞ്ചാബ് താരം മനോജ് തിവാരിയുടെ ബൗളിങ്ങ് കണ്ട് അമ്പരന്നിരിക്കുകയാണ് ക്രിക്കറ്റ് ലോകം. വളരെ കുനിഞ്ഞ് കൈവീശിയാണ് പഞ്ചാബ് താരത്തിന്റെ ബൗളിങ് ആക്ഷന്‍. വിചിത്ര രീതിയിലുള്ള താരത്തിന്റെ ബൗളിങ് കണ്ട് ട്രോളന്മാരും അദ്ദേഹത്തെ വെറുതെ വിട്ടില്ല.

publive-image

ക്രീസില്‍ ഒരു കസരേ ഇട്ടു തരട്ടെ എന്നൊക്കെയാണ് ആരാധകരുടെ ട്രോള്‍. ചിലർ സൂപ്പർമാനോടാണ് തിവാരിയെ താരതമ്യം ചെയ്തത്.

ശ്രീലങ്കന്‍ താരം ലസിത് മലിംഗയുടെ ബൗളിങ് ആക്ഷനോട് സാമ്യം പുലര്‍ത്തുന്നതാണ് തിവാരിയുടെ ബൗളിങ്ങ്. ഇതിപ്പോ മലിംഗയാണോ തിവാരിയാണോ എന്നും ആരാധകര്‍ ചോദിക്കുന്നുണ്ട്.

publive-image

തുടകത്തില്‍ വിക്കറ്റുകള്‍ പിഴുത് ഹൈദരബാദിനെ പഞ്ചാബ് സമ്മര്‍ദത്തിലാക്കിയെങ്കിലും പിന്നീട് ഷക്കീബുല്‍ ഹസനും മനീഷ് പാണ്ഡെയും കൂട്ടുകെട്ടുണ്ടാക്കുകയായിരുന്നു. ഈ കൂട്ടുകെട്ട് പൊളിക്കാനായാണ് പഞ്ചാബ് ക്യാപ്റ്റന്‍ ആര്‍ അശ്വിന്‍ മനോജ് തിവാരിയെ പന്തേല്‍പ്പിച്ചത്. എട്ടാം ഓവര്‍ എറിഞ്ഞ തിവാരി പത്ത് റണ്‍സാണ് വിട്ടുകൊടുത്തത്.

 

 

Advertisment