follow us

1 USD = 65.515 INR » More

As On 23-03-2017 16:06 IST

എസ് ശ്രീശാന്തിന് ബിസിസിഐയുടെ ഔദ്യോഗിക വിലക്ക് ;ശ്രീശാന്തിനെ ക്രിക്കറ്റില്‍ നിന്ന് വിലക്കുന്നതായുള്ള അറിയിപ്പ് ബിസിസിഐ ഔദ്യോഗികമായി കേരള ക്രിക്കറ്റ് അസോസിയേഷന് നല്‍കി

ന്യൂസ് ബ്യൂറോ ഡല്‍ഹി » Posted : 17/02/2017

ഡല്‍ഹി : ക്രിക്കറ്റിലേക്ക് തിരികെയെത്താന്‍ തയ്യാറെടുത്തിരുന്ന മലയാളി താരം എസ് ശ്രീശാന്തിന് ബിസിസിഐയുടെ ഔദ്യോഗിക വിലക്ക്. ഒത്തുകളി വിവാദവുമായി ബന്ധപ്പെട്ട് കോടതി ശിക്ഷിച്ച ശ്രീശാന്തിനെ ക്രിക്കറ്റില്‍ നിന്ന് വിലക്കുന്നതായുള്ള അറിയിപ്പ് ബിസിസിഐ ഔദ്യോഗികമായി കേരള ക്രിക്കറ്റ് അസോസിയേഷന് നല്‍കിയതായാണ് റിപ്പോര്‍ട്ട്. ബിസിസിഐയില്‍ നിന്നും ലഭിച്ച ഔദ്യോഗിക അറിയിപ്പ് കെസിഎ ശ്രീശാന്തിന് അയച്ചു.



വിലക്ക് സംബന്ധിച്ച് ഒരു ഔദ്യോഗിക അറിയിപ്പും ലഭിക്കാത്ത പശ്ചാത്തലത്തില്‍ ഞായറാഴ്ച്ച ജില്ലാ ക്രിക്കറ്റ് ലീഗില്‍ കളിക്കാനിറങ്ങുമെന്ന് ശ്രീശാന്ത് നേരത്തെ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ബിസിസിഐ വിലക്ക് സംബന്ധിച്ച അറിയിപ്പ് ഔദ്യോഗികമായി താരത്തെ അറിയിച്ചത്. ക്രിക്കറ്റില്‍ നിന്നും വിലക്കുന്ന കാര്യം 2013 ഒക്ടോബറില്‍ തന്നെ ശ്രീശാന്തിനെ അറിയിച്ചിരുന്നുവെന്നും അതിന്റെ പകര്‍പ്പാണ് ഇപ്പോള്‍ കെസിഎയ്ക്ക് അയച്ചിരിക്കുന്നതെന്നും ബിസിസിഐ പറഞ്ഞു. വിലക്ക് സംബന്ധിച്ച് അറിയില്ലെന്ന ശ്രീശാന്തിന്റെ പ്രതികരണത്തെ കുറിച്ച് തങ്ങള്‍ക്കറിയില്ലെന്നും ബിസിസിഐ പറയുന്നു.

ശ്രീശാന്ത് കളിക്കാനിറങ്ങിയാലുളള പ്രശ്‌നങ്ങള്‍ മുന്‍കൂട്ടി കണ്ട് ഞായറാഴ്ച്ച നടക്കാനിരുന്ന ജില്ലാ ക്രിക്കറ്റ് ലീഗ് മാറ്റിവെയ്ക്കാന്‍ കെസിഎ നിര്‍ദേശം നല്‍കിയിരുന്നു. അതേസമയം തനിക്ക് നീതി ലഭിക്കാന്‍ വേണ്ടി രാജ്യാന്തര തര്‍ക്കപരിഹാര കോടതിയെ സമീപിച്ചിരിക്കുകയാണ് ശ്രീശാന്ത്.

ഐപിഎല്ലില്‍ രാജാസ്ഥാന്‍ റോയല്‍സിന്റെ താരമായിരുന്ന ശ്രീ 2013ലെ കുപ്രസിദ്ധമായ ഐപിഎല്‍ വാതുവെപ്പ് കേസില്‍ കുടുങ്ങുന്നതോടെയാണ് ക്രിക്കറ്റ് കരിയര്‍ പാതിവഴിയില്‍ അവസാനിപ്പിക്കേണ്ടി വന്നത്. 2013 സെപ്തംബറില്‍ ശ്രീയെ ക്രിക്കറ്റില്‍ നിന്ന് ബിസിസിഐ ആജീവനാന്തം വിലക്കുകയായിരുന്നു.

പിന്നീട് കേസില്‍ ശ്രീയെ കോടതി കുറ്റവിമുക്തനാക്കിയെങ്കിലും വിലക്ക് മാറ്റാന്‍ ബിസിസിഐ തയ്യാറായിരുന്നില്ല. ഇന്ത്യക്കായി 27 ടെസ്റ്റും 53 ഏകദിനവും കളിച്ചിട്ടുളള ശ്രീശാന്ത് കേരളം ഇന്ത്യയ്ക്ക് സമ്മാനിച്ചിട്ടുളള ഏറ്റവും മികച്ച ക്രിക്കറ്റ് താരമാണ്. ഏകദിനത്തില്‍ 75 വിക്കറ്റും ടെസ്റ്റില്‍ 87 വിക്കറ്റും ശ്രീ അന്താരാഷ്ട്ര ക്രിക്കറ്റില്‍ സ്വന്തമാക്കിയിട്ടുണ്ട്.





:) Your LIKE & SHARE can do More Than You Think !

More News


:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+