follow us

1 USD = 64.550 INR » More

As On 25-05-2017 15:49 IST

അടുത്ത സീസണില്‍ ഇത്തവണ മികവ് പ്രകടിപ്പിച്ച മൂന്ന് കളിക്കാരെയേ ഉള്‍പ്പെടുത്തുകയുള്ളെന്ന് കൊഹ്‌ലി

ന്യൂസ് ബ്യൂറോ ഡല്‍ഹി » Posted : 16/05/2017

ക്രിസ് ഗെയില്‍, വിരാട് കൊഹ്‌ലി, എബി ഡിവില്ലിയേഴ്‌സ്, ഷെയിന്‍ വാട്‌സണ്‍ തുടങ്ങിയ ഒരുപിടി മികച്ച താരങ്ങളുണ്ടായിട്ടും കര്‍ന്നടിയാനായിരുന്നു ബംഗളൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന്റെ വിധി. 14 മത്സരങ്ങളില്‍ നിന്ന് വെറും മൂന്ന് ജയവും ഒരു സമനിലയുമായി ഏഴ് പോയിന്റാണ് കൊഹ്‌ലിയും കൂട്ടരും ഈ സീസണില്‍ സമ്പാദിച്ചത്. എന്നാല്‍ കഴിഞ്ഞ സീസണിലെ റണ്ണര്‍അപ്പുകളുമായിരുന്നു ടീം ബംഗളൂരു എന്നുമോര്‍ക്കണം.



പ്രശ്‌നങ്ങളോടെയാണ് ബംഗളൂര്‍ ഈ സീസണ്‍ തുടങ്ങിയത് തന്നെ. കൊഹ്‌ലിക്ക് പരിക്ക്. ലോകേഷ് രാഹുല്‍ പരിക്ക് മൂലം പുറത്ത്. ഡിവില്ലിയേഴ്‌സും വിട്ട് നില്‍ക്കുന്നു. വാട്‌സണായിരുന്നു ആദ്യ മത്സരങ്ങളില്‍ ടീമിനെ നയിച്ചിരുന്നത്. പരിക്ക് മാറി കൊഹ്‌ലി എത്തിയപ്പോഴേക്ക് കാര്യങ്ങള്‍ കൈവിട്ടിരുന്നു. ലോകേഷ് രാഹുലിനെപ്പോലൊരു ഓപ്പണറുടെ അഭാവവും ടീമിനെ നന്നായി അലട്ടി. മലയാളി താരം വിഷ്ണു വിനോദ് വരെ ഓപ്പണിങ് സ്ലോട്ടിലേക്ക് എത്തിയെങ്കിലും തിളങ്ങാനായില്ല. ബൗളിങ് ഡിപ്പാര്‍ട്ട്‌മെന്റിലെ താളവും നഷ്ടപ്പെട്ടതോടെ പരാജയം പൂര്‍ണമായി.

മത്സര ശേഷം ഈ സീസണ്‍ ഞങ്ങള്‍ മറക്കാനാഗ്രഹിക്കുന്നുവെന്നയിരുന്നു കൊഹ്‌ലി പറഞ്ഞത്. അടുത്ത സീസണിനുള്ള സൂചനയും കൊഹ്‌ലി നല്‍കി, മൂന്നോ അല്ലെങ്കില്‍ അഞ്ചോ കളിക്കാരെ മാത്രമെ പതിനൊന്നാം എഡിഷനില്‍ ഉള്‍പ്പെടുത്തൂവെന്ന്.

ആരൊക്കെയാണ് ആ താരങ്ങളെന്ന് കൊഹ്‌ലി വെളിപ്പെടുത്തിയിട്ടില്ല, അവര്‍ സ്ഥാനം അര്‍ഹിക്കുന്നുണ്ട് എന്ന് മാത്രമാണ് വെളിപ്പെടുത്തിയത്. അതേസമയം ജയത്തോടെയാണ് ഈ സീസണില്‍ നിന്ന് പടിയിറങ്ങുന്നതെന്നും കോഹ്‌ലി പറഞ്ഞു. ഡല്‍ഹിക്കെതിരായ മത്സരത്തില്‍ 10 റണ്‍സിനായിരുന്നു ബംഗളൂരുവിന്റെ ജയം.





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+