follow us

1 USD = 64.066 INR » More

As On 22-08-2017 09:35 IST

രോഹിത് ശര്‍മ ഇന്ത്യയുടെ ഏകദിന ട്വന്റി-20 നായകനാകുന്നു; ടീമില്‍ സ്ഥിരമല്ലാത്തതിനാല്‍ രഹാനെയെ പരിഗണിച്ചേക്കില്ല

ന്യൂസ് ബ്യൂറോ ഡല്‍ഹി » Posted : 09/08/2017

ശ്രീലങ്കയ്‌ക്കെതിരായ ഏകദിന ട്വന്റി-20 പരമ്പരകളില്‍ ഇന്ത്യന്‍ ടീമിനെ ഇനി രോഹിത്ത് ശര്‍മ്മ നയിച്ചേക്കും. നായകന്‍ വിരാട് കൊഹ്‌ലിയ്ക്ക് വിശ്രമം അനുവദിക്കുന്നതിന്റെ ഭാഗമായാണ് രോഹിത്തിനെ ഇന്ത്യന്‍ നായകനാക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നത്. കൊഹ്‌ലിയ്ക്ക് വിശ്രമം നല്‍കുന്നത് സെലക്ടര്‍ സജീവമായി പരിഗണിക്കുന്നു എന്നാണ് സൂചന.



കഴിഞ്ഞ 12 മാസങ്ങള്‍ക്കിടെ ഇന്ത്യ കളിച്ച 43 മത്സരങ്ങളിലും കൊഹ്‌ലി നായകനായി തന്നെ ടീമികുണ്ടായിരുന്നു. ജൂലൈയില്‍ കരീബിയന്‍ പര്യടനം ആരംഭിച്ചത് മുതല്‍ ഓരോ മൂന്നാം ദിവസവം കൂടുമ്പോയും കൊഹ്‌ലി ഇന്ത്യയെ പ്രതിനിധീകരിച്ച് കളത്തിലെത്തിയിട്ടുണ്ട്. ഇതാണ് കൊഹ്‌ലിക്ക് വിശ്രമം നല്‍കുന്നതിനെ കുറിച്ച് സെലക്ടര്‍ ആലോചിക്കാന്‍ കാരണം.

സെപ്റ്റംബര്‍, ഡിസംബര്‍ മാസങ്ങള്‍ ഇന്ത്യയെ സംബന്ധിച്ചിടത്തോളം മത്സരങ്ങളുടെ കാലമാണ്. മൂന്ന് ടെസ്റ്റുകളും 13 ഏകദിനങ്ങളും 11 ട്വന്റി-20 മത്സരങ്ങളുമാണ് ഈ കാലയളവില്‍ സ്വന്തം മണ്ണില്‍ ടീം ഇന്ത്യയെ കാത്തിരിക്കുന്നത്. ഇക്കാര്യവും കൂടി കണക്കിലെടുത്താണ് കൊഹ്‌ലിക്ക് ഇപ്പോള്‍ ചെറിയൊരു വിശ്രമം അനുവദിക്കുക എന്ന ആശയം ഉയര്‍ന്നിട്ടുള്ളത്.

ഉപനായകനായ അജിങ്ക്യ രഹാനെ കൊഹ്‌ലിയുടെ അസാന്നിധ്യത്തില്‍ നായകനാകാന്‍ സ്വാഭാവിക സാധ്യതയുണ്ടെങ്കിലും രോഹിത് ശര്‍മയെ ഈ സ്ഥാനത്തേക്ക് പരിഗണിക്കാനിടയുണ്ടെന്നാണ് സൂചന. ഏകദിന ടീമില്‍ സ്ഥിരം ഇടമില്ലാത്തതാണ് രഹാനെയെ സംബന്ധിച്ചിടത്തോളം വലിയ ഭീഷണി. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെ മുന്നില്‍ നിന്നും നയിച്ച രോഹിത്തിന്റെ കഴിവ് താരത്തെ നായക സ്ഥാനത്തേയ്ക്ക് പരിഗണിക്കുന്നതില്‍ നിര്‍ണ്ണായകമാക്കുന്നു.

ഐപിഎല്ലില്‍ മൂന്ന് തവണയാണ് രോഹിത് ക്യാപ്റ്റനായ മുംബൈ കിരീടം ടീം ചൂടിയത്. ടീമിലെത്തി വര്‍ഷങ്ങളായെങ്കിലും ഓപ്പണിങ് ബാറ്റ്‌സ്മാന്‍ എന്നതില്‍ക്കവിഞ്ഞ ഉത്തരവാദിത്തമൊന്നും രോഹിത് ശര്‍മയ്ക്ക് ഇന്ത്യന്‍ ടീമില്‍ ഉണ്ടായിരുന്നില്ല.

ക്യാപ്റ്റന്‍സിയെക്കുറിച്ച് നേരത്തെ തന്നെ രോഹിത് ശര്‍മയോട് റിപ്പോര്‍ട്ടര്‍മാര്‍ ചോദിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ അതിനെക്കുറിച്ച് ചിന്തിക്കേണ്ടതില്ലെന്നും അവസരം വന്നാല്‍ രണ്ട് കൈകൊണ്ടും സ്വീകരിക്കുമെന്നുമാണ് നേരത്തെ രോഹിത് പറഞ്ഞിരുന്നത്.





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+