Advertisment

ശ്രീദേവിയെ കണ്ണീരണിയിച്ച ആ സമ്മാനം !

New Update

publive-image

Advertisment

മുംബൈ : ശ്രീദേവിയുടെ അൻപതാം പിറന്നാൾ ആഘോഷവേളയിൽ ശ്രീദേവിയുടെ ചെറുപ്പത്തിൽ അവരുടെ അച്ഛനും അമ്മയ്ക്കും ഒപ്പമുള്ള ഒരു ഫോട്ടോ ശ്രീദേവിയുടെ അടുത്ത സുഹൃത്തുക്കളിൽ ഒരാളായിരുന്ന സംവിധായകൻ സന്ദീപ് മലാനി സമ്മാനമായി നൽകി.

അവരുടെ പക്കൽ മാതാപിതാക്കൾക്കൊപ്പമുള്ള ചെറുപ്പത്തിലെ ഫോട്ടോകൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ സന്ദീപിന്റെ സമ്മാനം ശ്രീദേവിയെ കണ്ണീരണിയിക്കുകയും ചെയ്തു. മാതാപിതാക്കള്‍ക്കൊപ്പമുള്ള പഴയ ഓര്‍മ്മകളിലേയ്ക്ക് താന്‍ വീണുപോയെന്ന് ശ്രീദേവി പറഞ്ഞു.

publive-image

ശ്രീദേവിയെ കുറിച്ചു ഡോക്യുമെന്ററി തയാറാക്കാനുള്ള ഒരുക്കങ്ങൾ നടത്തി വരികയായിരുന്നു സന്ദീപ്. അതിനിടെയാണ് ശ്രീദേവി വിടവാങ്ങിയത്.അവരുടെ അൻപതാം പിറന്നാൾ ആഘോഷം, ബോളിവുഡ് അഭിനയ ജീവിതത്തിന്റെ അൻപതാം വാർഷികാഘോഷം തുടങ്ങിയവയിലെല്ലാം സന്ദീപ് പങ്കെടുത്തിട്ടുമുണ്ട്.

അഭിനയ ജീവിതത്തിന്റെ 50 വർഷം പൂർത്തിയാക്കിയ വേളയിൽ "രൂപ് കീ റാണി ശ്രീദേവി" എന്ന സംഗീത ആൽബമാണ് സന്ദീപ് സമ്മാനിച്ചത്. തുടർന്നാണു ശ്രീദേവിയുടെ ചെറുപ്പകാലത്തെ ആധാരമാക്കി ഒരു ഡോക്യുമെന്ററി എന്ന ആശയം ഉടലെടുത്തത്. ഇതിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നതിനിടെയാണ് ശ്രീദേവിയുടെ വേർപാട് .

malayala cinema indian cinema
Advertisment