Advertisment

എതിര് പറയുന്നവരെ ശ്രീ റെഡ്ഡി വെറുതെ വിടില്ല ! സരോജ് ഖാനും കിട്ടി ചുട്ട മറുപടി ?

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

ഒരു മുതിര്‍ന്ന വ്യക്തി എന്ന നിലയില്‍ നിങ്ങള്‍ യുവനടികള്‍ക്ക് നല്ല വഴി കാണിച്ചുകൊടുക്കാത്ത താങ്കളോട് എനിക്ക് ബഹുമാനമില്ലെന്ന് നൃത്ത സംവിധായിക സരോജ് ഖാനോട് തെലുഗ് നടി ശ്രീ റെഡ്ഡി . കാസ്റ്റിങ് കൗച്ച് വിഷയത്തില്‍ വിവാദ പ്രസ്താവന നടത്തിയതിനായിരുന്നു പ്രതികരണം .

publive-image

"സരോജ് മാം, എനിക്ക് നിങ്ങളിലുള്ള ബഹുമാനം നഷ്ടപ്പെട്ടു. ഒരു മുതിര്‍ന്ന വ്യക്തി എന്ന നിലയില്‍ നിങ്ങള്‍ യുവനടികള്‍ക്ക് ഒരു നല്ല വഴി കാണിച്ചുകൊടുക്കേണ്ടതായിരുന്നു.

നിങ്ങളും നിര്‍മാതാക്കളുടെ അടിമയാണ് എന്നത് ഒരു തെറ്റായ സന്ദേശമാണ് നല്‍കുന്നത്"-സരോജ് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ.യോട് പറഞ്ഞു.

publive-image

കാസ്റ്റിങ് കൗച്ചിനെക്കുറിച്ച് വെളിപ്പെടുത്തല്‍ നടത്തി തെലുഗ് സിനിമയില്‍ വലിയ കോളിളക്കം സൃഷ്ടിച്ച നടിയാണ് ശ്രീ റെഡ്ഡി. ഇതിനെതിരേ താരസംഘടനയുടെ ഓഫീസിന് മുന്നില്‍ നടുറോഡില്‍ പരസ്യമായി വസ്ത്രമുരിഞ്ഞ് പ്രതിഷേധിക്കുക വരെ ചെയ്തിരുന്നു ശ്രീ റെഡ്ഡി.

ഇന്ത്യന്‍ സിനിമാരംഗത്തെ കിടക്ക പങ്കിടല്‍ വിഷയത്തെ വീണ്ടും ചര്‍ച്ചയാക്കാന്‍ ശ്രീ റെഡ്ഡിയുടെ ഈ ഒറ്റയാള്‍ സമരം സഹായിച്ചിരുന്നു.

ഇതിനുശേഷമാണ് സരോജ് ഖാന്‍ അതിനെ ന്യായീകരിച്ച് പ്രസ്താവന നടത്തിയത്.

indian cinema sree reddy
Advertisment