Advertisment

ശ്രീദേവിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു കൊടുക്കും മുന്‍പ് ഒരു ‘ക്ലിയറന്‍സ്’ കൂടി പൂര്‍ത്തിയാക്കാനുണ്ടെന്ന് ദുബൈ പൊലീസ്

author-image
ഫിലിം ഡസ്ക്
New Update

ദുബൈ: നടി ശ്രീദേവിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു കൊടുക്കും മുന്‍പ് ഒരു ‘ക്ലിയറന്‍സ്’ കൂടി പൂര്‍ത്തിയാക്കാനുണ്ടെന്ന് ദുബൈ പൊലീസ് ഇന്ത്യന്‍ എംബസിയെ അറിയിച്ചു. ദുബൈ സമയം ഇന്ന് ഉച്ചയോടെ മാത്രമായിരിക്കും മൃതദേഹം എംബാമിങ് നടക്കുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Advertisment

publive-image

‘എന്തു തരത്തിലുള്ള ‘ക്ലിയറന്‍സ്’ ആണെന്ന് അവര്‍ പറഞ്ഞില്ല. എന്നാല്‍ അതു പൂര്‍ത്തിയായാല്‍ മാത്രമേ മൃതദേഹം വിട്ടുനല്‍കാനാകൂ എന്നാണിപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്’- യുഎയിലെ ഇന്ത്യന്‍ ഹൈകമ്മീഷണര്‍ നവ്ദീപ് സൂരി വാര്‍ത്താ ഏജന്‍സിയായ പിടിഐയോടു പറഞ്ഞു. എന്നാല്‍ എന്താണു ക്ലിയറന്‍സ് എന്ന ചോദ്യത്തിന് ‘അത് അവരുടെ ആഭ്യന്തര നടപടിക്രമങ്ങളുടെ ഭാഗമാണ്, നമുക്ക് ഒന്നും അറിയാനാകില്ല’ എന്നായിരുന്നു മറുപടി. എപ്പോള്‍ മൃതദേഹം ഇന്ത്യയിലേക്കു കൊണ്ടുപോകാനാകുമെന്ന ചോദ്യത്തിനും സൂരി കൃത്യമായ ഉത്തരം നല്‍കിയില്ല.

അതേസമയം, സ്വാഭാവിക മരണമായി കണക്കാക്കി പോസ്റ്റ്‌മോര്‍ട്ടം പോലും വേണ്ടാതെ ഇന്ത്യയിലേക്ക് അയയ്ക്കാനിരുന്ന മൃതദേഹമാണ് മരണം സംഭവിച്ച് രണ്ടു ദിവസമായിട്ടും വിട്ടുകിട്ടാന്‍ വൈകുന്നത്. ഇതോടൊപ്പം ശ്രീദേവിയുടേത് ബോധക്ഷയം സംഭവിച്ച് ബാത്ത്ടബില്‍ വീണു മുങ്ങിമരിച്ചതാണെന്ന റിപ്പോര്‍ട്ട് കൂടി എത്തിയിരിക്കുകയാണ്. എങ്ങനെയാണ് ബോധക്ഷയം സംഭവിച്ചതെന്ന് ഇപ്പോഴും വ്യക്തമല്ല.

Advertisment