Advertisment

ശ്രീദേവിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി; മരണത്തില്‍ ദുരൂഹതയില്ലെന്ന് പ്രോസിക്യൂഷന്‍

New Update

ദുബൈ: നടി ശ്രീദേവിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. മൃതദേഹം കൊണ്ടുവരാനുള്ള എല്ലാ നടപടി ക്രമങ്ങളും പൂര്‍ത്തിയായി. ശ്രീദേവിയുടേത് മുങ്ങിമരണം തന്നെയാണ്. പരാതി കിട്ടിയാല്‍ വീണ്ടും അന്വേഷിക്കുമെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു.

Advertisment

അതേസമയം, നടിയുടെ മരണത്തില്‍ ഭര്‍ത്താവ് ബോണി കപൂറിനെ വീണ്ടും ചോദ്യം ചെയ്തു. മൂന്നാം തവണയാണ് ഭര്‍ത്താവിനെ ചോദ്യം ചെയ്തത്. ബോണി കപൂറിന്റെ ബന്ധുക്കളെയും ദുബൈ പൊലീസ് ചോദ്യം ചെയ്തു.

publive-image

നടിയുടെ തലയില്‍ ആഴത്തിലുള്ള മുറിവുണ്ടെന്നു ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം ഈ മുറിവ് എങ്ങനെയുണ്ടായെന്നു പരിശോധിക്കുകയാണ് പ്രോസിക്യൂഷന്‍. വീഴ്ചയില്‍ ഉണ്ടായതാണോയെന്നും പരിശോധിക്കുന്നുണ്ട്.

റാസല്‍ ഖൈമയിലെ വിവാഹാഘോഷങ്ങള്‍ക്കുശേഷം ഇന്ത്യയിലേക്കു പോയ ബോണി കപൂര്‍ വീണ്ടും ദുബൈയിലേക്കു തിരിച്ചെത്താനുണ്ടായ സാഹചര്യം അടക്കമുള്ള കാര്യങ്ങള്‍ പോലീസ് വിശദമായി ചോദിച്ചു മനസ്സിലാക്കി. ചോദ്യം ചെയ്യലിനുശേഷം ബോണി കപൂറിനെ ഹോട്ടലിലേക്കു മടങ്ങാന്‍ പോലീസ് അനുവദിച്ചു.

Advertisment