Advertisment

ശ്രീദേവിയുടെ മരണം കൂടുതല്‍ ദുരൂഹതയിലേക്ക് ;ദാബൂദ് ഇബ്രഹാമിന്റെ പങ്കും സംശയിച്ച് ദുബായ് പോലീസ്; അന്വേഷണം കടുപ്പിക്കുന്നു

author-image
ഫിലിം ഡസ്ക്
New Update

ശ്രീദേവിയുടെ മരണം സ്വാഭാവികമല്ലെന്ന് ഉറപ്പായ സാഹചര്യത്തില്‍ പല സാധ്യതകളും ചര്‍ച്ചയാകുകയാണ്. ഇന്ത്യന്‍ സിനിമയെ ഇപ്പോഴും നിയന്ത്രിക്കുന്നത് ദാവൂദ് ഇബ്രാഹിമാണ്. പാക്കിസ്ഥാനിലിരുന്ന് കരുക്കള്‍ നീക്കുന്ന അധോലോക രാജാവിനു ദുബായിലും വേരുകളുണ്ട്. ദുബായിലെ ഹോട്ടലില്‍ ശ്രീദേവി മരിച്ച സംഭവത്തിലും ദാവൂദിന്റെ നേരെ വിരലുകള്‍ നീളുന്നുണ്ട്. ദാവൂദിന്റെ ഡി കമ്ബനിയും ഗുല്‍ഷനും ദുബായില്‍ സജീവമാണ്. ഇവരുടെ ഇടപെടലുകള്‍ ശ്രീദേവിയുടെ മരണത്തില്‍ ഉണ്ടോ എന്നും ദുബായ് പൊലീസ് പരിശോധിക്കുകയാണ്.

Advertisment

publive-image

ശ്രീദേവിയുടെ മരണത്തില്‍ കൃത്യമായ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭ്യമല്ലാത്തതിനാല്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലേ നിഗമനങ്ങളില്‍ എത്തിച്ചേരാനാകൂ. അപകടമരണത്തിനു മുന്‍തൂക്കം നല്‍കുമ്‌ബോഴും അസ്വാഭാവിക മരണത്തില്‍ എല്ലാ സാധ്യതകളും പോലീസ് അന്വേഷിക്കുന്നുണ്ട്. ബാത് ടബിലെ മുങ്ങി മരണമെന്ന വാദം ഉള്‍ക്കൊള്ളാന്‍ ആരാധകര്‍ക്ക് ആകുന്നില്ല. ലഹരി ഉപയോഗിച്ചിട്ടുണ്ടെങ്കിലോ കുഴഞ്ഞുവീഴുന്നതു പോലെയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായാലോ സ്വയം രക്ഷപ്പെടാനുള്ള ശേഷി നഷ്ടപ്പെടാം.

ശ്വാസകോശത്തിലേക്കു നേരിട്ടു വെള്ളം കയറി മരിക്കാം.ചിലരില്‍ നിര്‍ജലീകരണം കൊണ്ടുപോലും ബോധക്ഷയം ഉണ്ടാകാം. മറ്റു ചില സാഹചര്യങ്ങളില്‍ ശരീരം തളര്‍ന്നുപോകാം. കുളിമുറിയുടെ വാതില്‍ അടച്ചിരുന്നോ, മരണം സംഭവിച്ച രീതി എങ്ങനെ, രക്തത്തിലെ മദ്യത്തിന്റെ അളവെത്ര തുടങ്ങിയ ഒട്ടേറെ ഘടകങ്ങളും പരിശോധിക്കേണ്ടതുണ്ട്. ഇതിലൂടെ മാത്രമേ ശ്രീദേവിയുടെ മരണത്തിലെ ദുരൂഹത നീളൂ. ആരോഗ്യമുള്ളവരാരും കുളിത്തൊട്ടിയില്‍ മുങ്ങിമരിക്കാറില്ലെന്ന സാമാന്യതത്വമാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്.

Advertisment