Advertisment

അച്ഛന്‍റെ ഭാര്യയുടെ മരണത്തില്‍ അവരുടെ മകളെ ആശ്വസിപ്പിക്കാന്‍ പിണക്കം മറന്ന് അര്‍ജുനെത്തി

New Update

publive-image

Advertisment

നടി ശ്രീദേവിയുടെ മരണത്തില്‍ ശ്രീദേവിയുടെ ഭര്‍ത്താവ് ബോണി കപൂറിന്റെ ആദ്യവിവാഹത്തിലെ മകന്‍ അര്‍ജുന്‍ കപൂര്‍ ശ്രീദേവിയുടെ മകളും തന്‍റെ അര്‍ധസഹോദരിയുമായ ജാന്‍വിയെ ആശ്വസിപ്പിച്ചു.

പിതൃ സഹോദരന്‍ അനില്‍ കപൂറിന്റെ വസതിയിലെത്തി യായിരുന്നു അര്‍ജുന്‍ അനുശോചനം അറിയിച്ചത്.

ബോണി കപൂറിന് ആദ്യഭാര്യ മോനയില്‍ ബോണിക്കു പിറന്ന മകനാണു ബോളിവുഡ് താരംകൂടിയായ അര്‍ജുന്‍. ഇവര്‍ തമ്മില്‍ കടുത്ത ഭിന്നതയിലായിരുന്നു .

publive-image

' അവര്‍ എന്റെ അച്ഛന്റെ ഭാര്യ മാത്രമാണ്; കുട്ടികള്‍ എന്റെ സ്വന്തം സഹോദരങ്ങളുമല്ല; അതിനാല്‍ അവരുടെ ജീവിതത്തേക്കുറിച്ച് പറയാന്‍ ഞാന്‍ ആളല്ല ’- ശ്രീദേവിയുടെ മരണശേഷം അര്‍ജുന്‍ കപൂര്‍ ആദ്യം പ്രതികരിച്ചത് ഇങ്ങനെയായിരുന്നു .

മോന ജീവിച്ചിരിക്കെ ആയിരുന്നു ബോണിയും ശ്രീദേവിയുമായുള്ള വിവാഹം. അച്ഛനും അമ്മയും തമ്മിലുള്ള ബന്ധം തകര്‍ത്ത ശ്രീദേവിയോടു വലിയ പിണക്കം അര്‍ജുന്‍ പുലര്‍ത്തിയിരുന്നെന്ന വാര്‍ത്ത ബോളിവുഡ് വൃത്തങ്ങളില്‍ വ്യാപകമായിരുന്നു.

'നമസ്‌തേ ഇംണ്ട്' എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് അമൃത്‌സറിലായിരുന്ന അര്‍ജുന്‍, മരണവാര്‍ത്ത അറിഞ്ഞയുടന്‍ മുംബൈയിലെത്തുകയും അര്‍ധസഹോദരിയായ ജാന്‍വിയെ ആശ്വസിപ്പിക്കുകയും ചെയ്തു.

ദുബായില്‍ നടന്ന മോഹിത് മര്‍വയുടെ വിവാഹച്ചടങ്ങിലും അര്‍ജുന്‍ പങ്കെടുത്തിരുന്നു. അര്‍ജുനെ കൂടാതെ അന്‍സുല എന്ന മകളും മോനയുമായുള്ള ബന്ധത്തില്‍ ബോണിക്കുണ്ട്.

cinema indian cinema
Advertisment