Advertisment

ശ്രീജിത്തിന്റെ കസ്റ്റഡി മരണം; ആര്‍.ടി.എഫുകാരുടെ ജാമ്യാപേക്ഷ തള്ളി; ശ്രീജിത്തിന്റെ സഹോദരനടക്കമുള്ളവര്‍ക്ക് ജാമ്യം; പ്രതികള്‍ക്ക് കേസുമായി ബന്ധമില്ലെന്ന് പൊലീസ്

New Update

കൊച്ചി: വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ പ്രതികളായ ആര്‍.ടി.എഫുകാരുടെ ജാമ്യാപേക്ഷ തള്ളി. സന്തോഷ്, സുമേഷ്, ജിതിൻ രാജ് എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്. പറവൂര്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിച്ചത്.

Advertisment

publive-image

വാസുദേവന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ മരിച്ച ശ്രീജിത്തിന്റെ സഹോദരന്‍ സജിത്ത് അടക്കമുള്ള ഒന്‍പത് പ്രതികള്‍ക്ക് കോടതി ജാമ്യം അനുവദിച്ചു. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ഇവര്‍ക്ക് ജാമ്യം അനുവദിച്ചത്.

publive-image

അറസ്റ്റിലായ പ്രതികള്‍ക്ക് കേസുമായി ബന്ധമില്ലെന്ന് പൊലീസ് കോടതിയെ അറിയിച്ചു. ആത്മഹത്യ പ്രേരണാക്കുറ്റം റദ്ദാക്കി. വീട് അക്രമിച്ച് കേസ് മാത്രമാണ് ഇവര്‍ക്കെതിരെ നിലനില്‍ക്കുന്നത്.

publive-image

publive-image

Advertisment