Advertisment

വരാപ്പുഴ കസ്റ്റഡി മരണം: പ്രതികളെ തിരിച്ചറിഞ്ഞെന്ന് ശ്രീജിത്തിന്റെ ഭാര്യ

New Update

കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണക്കേസിലെ പ്രതികളെ തിരിച്ചറിഞ്ഞെന്ന് ശ്രീജിത്തിന്റെ ഭാര്യ അഖില. കസ്റ്റഡിയിലെടുത്തപ്പോള്‍ മര്‍ദ്ദിച്ച മൂന്ന് ആര്‍ടിഎഫുകാരെയും തിരിച്ചറിഞ്ഞു. കാക്കനാട് ജില്ലാ ജയിലിലാണ് തിരിച്ചറിയല്‍ പരേഡ് നടന്നത്. ശ്രീജിത്തിന്റെ ഭാര്യ അഖില, അമ്മ ശ്യാമള, സഹോദരന്‍ സജിത്, അയല്‍വാസി എന്നിവരാണ് തിരിച്ചറിയല്‍ പരേഡില്‍ പങ്കെടുത്തത്. ആലുവ മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തിലായിരുന്നു തിരിച്ചറിയല്‍ പരേഡ്. തിരിച്ചറിയല്‍ പരേഡ് പൂര്‍ത്തിയായി.

Advertisment

publive-image

മൂന്നു പേര്‍ക്കും ചില മാറ്റങ്ങള്‍ വന്നിരുന്നു. താടിയുണ്ടായിരുന്നവര്‍ അതൊഴിവാക്കിയിട്ടുണ്ട്. എന്നാലും എല്ലാവരെയും തിരിച്ചറിയാന്‍ സാധിച്ചുവെന്ന് ശ്രീജിത്തിന്റെ ഭാര്യ അഖില പറഞ്ഞു.

വരാപ്പുഴ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ശ്രീജിത്തിന്റെ കുടുംബം ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഹര്‍ജി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും. ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ടതിനാല്‍ അന്വേഷണം തൃപ്തികരമല്ലെന്ന് ഹര്‍ജിയില്‍ പറയുന്നു. ഒരു കോടി നഷ്ടപരിഹാരം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യം.

Advertisment