Advertisment

ശ്രീജിവ് വിഷം കഴിച്ചെന്നതിന് ശാസ്ത്രീയമായ തെളിവുണ്ട്‌ ; കംപ്ലെയ്ന്റ് അതോറിറ്റി ശാസ്ത്രീയ തെളിവുകളൊന്നും പരിശോധിച്ചില്ല ;ജസ്റ്റിസ് നാരായണക്കുറുപ്പിന് ഗൂഢലക്ഷ്യമാണെന്ന് പ്രത്യേക അനേഷണ സംഘത്തിലെ ഉദ്യോഗസ്ഥന്‍

New Update

തിരുവനന്തപുരം: ശ്രീജിവ് മരണപ്പെട്ടത് കസ്റ്റഡി മരണത്തെത്തുടര്‍ന്നല്ലെന്ന് പ്രത്യേക അനേഷണസംഘത്തിലെ ഉദ്യോഗസ്ഥന്‍ സി. മോഹനന്‍. ശ്രീജിവ് വിഷം കഴിച്ചെന്നതിന് ശാസ്ത്രീയമായ തെളിവുണ്ടെന്നും ദൃക്‌സാക്ഷി മൊഴിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertisment

കംപെയ്ന്റ് അതോറിറ്റി ശാസ്ത്രീയ തെളിവുകളൊന്നും പരിശോധിച്ചില്ലെന്നും മോഹനന്‍ പറയുന്നു. തെളിവില്ലാതെയാണ് പൊലീസ് കംപ്ലെയ്ന്റ് അതോറിറ്റി ശ്രീജിവിന്റെത് കസ്റ്റഡി മരണമാണെന്ന നിഗമനത്തിലെത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജസ്റ്റിസ് നാരായണക്കുറുപ്പിന് ഗൂഢലക്ഷ്യമാണെന്നും അദ്ദേഹം പറയുന്നു.

publive-image

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

 

ശ്രീജീവിന്റേത് കൊലപാതകമോ?

സോഷ്യൽ മീഡിയക്ക് വേണ്ടത് എന്താണ്?

ഒരു മൊബൈൽ കട കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിൽ പാറശാല പോലീസ് ക്രൈം 714/13 ലെ പ്രതിയാണ് ശ്രീജീവ്. പോലീസ്, cyber cell മുഖേനെയും മറ്റും ശാസ്ത്രീയ പരിശോധനകൾ നടത്തി 19/05/14 ന് രാത്രി 11.30 മണിക്കാണ് ടിയാനെ അറസ്റ്റു ചെയ്യുന്നത്. ദേഹ പരിശോധനയ്ക്ക് ശേഷം അടിവസ്ത്രം ധരിപ്പിച്ചാണ് മോഷ്ടാവ് എന്ന നിലയിൽ ശ്രീജീവിനെ ലോക്കപ്പിൽ പാർപ്പിച്ചത്. എന്നാൽ നേരം വെളുക്കുന്നതിന് മുൻപ് ശ്രീജീവ് തന്റെ അടിവസ്ത്രത്തിൽ ഒളിപ്പിച്ചു വച്ചിരുന്ന വിഷം കഴിച്ചു എന്ന് ഡ്യുട്ടിയിലുണ്ടായിരുന്ന പോലീസുകാരോട് പറയുകയും പോലീസുകാർ അയാളെ ഉടനടി പാറശാല താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു (OP No.04554 dtd.20/05/14). അതിനുശേഷം ആത്മഹത്യ ചെയ്യാൻ ശ്രമിച്ചതിന് 562/14 നമ്പർ ആയി കേസ് എടുക്കുകയും ചെയ്തു. (അടിവസ്ത്രം പോലും കൊടുക്കാതെ ലോക്കപ്പിൽ ഇട്ടാൽ എന്തായിരിക്കും സ്ഥിതി?)

പാറശാല ആശുപത്രിയിൽവച്ച് ശ്രീജീവ്, താൻ വിഷം കഴിച്ചതായി സ്വമേധയാ ഡോക്ടറോട് പറയുകയും ടിയാനിൽ അതിന്റെ ലക്ഷണങ്ങൾ കാണുകയും ചെയ്തതിനാൽ ഡോക്ടർ poisoning നുള്ള Atropine മരുന്ന് കൊടുക്കുകയും ചെയ്തു.

തുടർന്ന് അയാളെ MCH ലേയ്ക്ക് Refer ചെയ്തു. MCH ൽ OP 119886 ആയി ചികിത്സിക്കുകയും തുടർന്ന് അഡ്മിറ്റ് ചെയ്യുകയും ചെയ്തു. ടി ആശുപത്രിയിലും ടിയാന് വിഷം കഴിച്ചതിനുള്ള തുടർ ചികിത്സ നൽകി.

തുടർന്ന് നെയ്യാറ്റിൻകര മജിസ്‌ട്രേറ്റ് ആശുപത്രിയിൽ ഹാജരായി ടിയാനെ കണ്ട് മേൽപ്പറഞ്ഞ മോഷണ കേസിലേക്ക് റിമാൻഡ് ചെയ്തു. എന്നാൽ അവിടെ ചികിത്സയിൽ കഴിയവേ ശ്രീജീവ് 21/05/14 ന് മരണപ്പെടുകയുണ്ടായി. ടിയാന്റെ പ്രേതം RDO ഇൻക്വസ്റ്റ് നടത്തി വിദഗ്ദ്ധ ഫോറൻസിക് ഡോക്ടർമാർ പോസ്റ്റ്മോർട്ടം നടത്തുകയും ചെയ്തു.

പരിശോധനയിൽ Postmortem findings are consistent with death due to poisoning – dtd.22/05/14 എന്നും No.6773 dtd 21/10/14 പ്രകാരമുള്ള കെമിക്കൽ അനാലിസിസ് റിപ്പോർട്ടിന് ശേഷം death was due to carbofuran poisoning എന്നും final opinion ഉം തന്നിട്ടുള്ളതാണ്.

ഈ കേസ്, ലോക്കൽ പോലീസും ക്രൈം ബ്രാഞ്ചിലെ വിവിധ യൂണിറ്റുകളിലും അന്വേഷണം നടത്തുകയും എന്നാൽ പോലീസ് കംപ്ലയിന്റ് അതോറിറ്റി (SPCA) ചെയർമാന്റെ കണ്ടെത്തലുകൾക്ക് ശേഷം 12/09/16 ലെ സർക്കാർ ഉത്തരവ് പ്രകാരം ADGP (South Zone) ന്റെ നേതൃത്വത്തിൽ ഒരു പ്രത്യേക അന്വേഷണസംഘം അന്വേഷണം ഏറ്റെടുക്കുകയും ചെയ്തു.

തെളിവുകൾ

20/05/14 ന് പാറശാല താലൂക്ക് ആശുപത്രിയിൽ ശ്രീജീവിനെ എത്തിക്കുമ്പോൾ OP Poison കഴിച്ചതിന്റെ ലക്ഷണങ്ങളായ അമിത വിയർപ്പ്, ഉമിനീർ ഒലിക്കൽ, കൃഷ്ണമണി ചുരുങ്ങൽ തുടങ്ങിയവ പ്രകടമായിരുന്നതിനു പുറമെ ടിയാൻ ഡോക്ടറോട് താൻ സ്വമേധയാ വിഷം കഴിച്ചതായി പറയുകയും ചെയ്തു. ഡോക്ടർ ഷാജി OP പോയ്സണിങ്ങിനുള്ള Atropine മരുന്ന് നൽകുകയും ചെയ്തു. SPCA ചെയർമാൻ ടി ഡോക്ടറുടെ അഭിപ്രായം സ്വീകരിക്കുകയുണ്ടായില്ല.

MCH ൽ കൊണ്ടുവന്നപ്പോഴും അവിടെ രക്തത്തിലെ PC ലെവലും Heart Rate ഉം ഉൾപ്പെടെ പരിശോധിച്ചതിൽ OP Poisoning ന്റെ ലക്ഷണങ്ങൾ പ്രകടമായിരുന്നതിനാൽ തുടർചികിത്സ നൽകി. ഈ സമയത്തെല്ലാം ശ്രീജീവ് conscious ആയിരുന്നെന്നും അയാൾ സമ്മതിക്കാത്തതിനാൽ Gastric Sample ശേഖരിക്കാൻ കഴിഞ്ഞിട്ടില്ല എന്നും കേസ് ഷീറ്റിൽ (നം. IP31164 dtd 20.05.14) പ്രത്യേകം പറഞ്ഞിട്ടുണ്ട്.

MCH ഫോറൻസിക് മേധാവിയിൽ നിന്നും സ്റ്റഡി റിപ്പോർട്ട് വാങ്ങി പരിശോധിച്ചതിൽ poison കേസ്സുകളിൽ 2 ദിവസത്തിൽ കൂടുതൽ survive ചെയ്തതിൽ victim ന്റെ stomach wash ന്റെ Toxicology Report ൽ Negative ആയും കാണപ്പെട്ടിട്ടുണ്ട് എന്നും, അത്, ആശുപത്രിയിൽ ശരിയായ വിധത്തിൽ sample collection നടത്താത്തതു കൊണ്ടായിരിക്കും എന്നും 48 മണിക്കൂറിനു ശേഷം മരണം സംഭവിച്ച ആളുടെ stomach ലും Violet Crystal Particles ദഹിക്കാതെ അവശേഷിക്കുമെന്നും അഭിപ്രായപ്പെടുകയുണ്ടായി. ഇതൊന്നും SPCA Chairman പരിശോധിച്ചതായി കണ്ടില്ല

SPCA ചെയർമാൻ Agriculture University യിലുള്ള ഒരു പ്രൊഫസറിൽ നിന്നും വാങ്ങിയ ഉപദേശത്തിൽ മരണ കാരണത്തിന് 63g ഫ്യൂറിഡാൻ വേണമെന്നാണ് പറഞ്ഞിട്ടുള്ളത്. No.1336/14 പ്രകാരമുള്ള പോസ്റ്റ്മോർട്ടം പരിശോധനാ സർട്ടിഫിക്കറ്റു പ്രകാരം ശ്രീജീവിനു 69Kg ഭാരമാണുള്ളത്. അത്രയും ഭാരമുള്ള ഒരാൾ 0.77g കാർബോഫുറാൻ ഉള്ളിൽ ചെന്നാൽ മരണകാരണം ആകുമെന്ന് WHO, FAO എന്നിവയുടെ ഡാറ്റ ഷീറ്റ് പ്രകാരം കണക്കാക്കാവുന്നതാണെന്ന് ഗവ. ചീഫ് കെമിക്കൽ എക്സാമിനറുടെ No.3303/16/CELD പ്രകാരമുള്ള റിപ്പോർട്ടിൽ പ്രതിപാദിക്കുന്നു. ടി കണക്കനുസരിച്ച് മരണപ്പെടാൻ 25.6g ഫ്യൂറിഡാൻ 3G മതിയാകും എന്ന് കാണാം. അഗ്രികൾച്ചർ യൂണിവേഴ്സിറ്റിയിലെ ഉദ്യോഗസ്ഥൻ ഈ വിഷയത്തിൽ കെമിക്കൽ എക്സാമിനറെക്കാൾ യോഗ്യനാണോ?

മരണപ്പെട്ട ശ്രീജീവ് താമസിച്ചിരുന്ന ആറ്റിങ്ങലിലെ ലോഡ്‌ജിൽ വില്ലേജ് ഓഫീസറുടെ സാന്നിദ്ധ്യത്തിൽ പോലീസ് പരിശോധന നടത്തിയതിൽ "എനിക്ക് ജീവിതം മടുത്തു. ഞാൻ പോകുന്നു" എന്ന് തുടങ്ങുന്ന ടിയാന്റെതായ ഒരു ആത്മഹത്യാ കുറിപ്പ് കണ്ടെടുക്കുകയും SPCA ചെയർമാൻ FSL expert നെ ഒഴിവാക്കി ഗ്രാഫോളോജിസ്റ്റായ ഒരു സ്വകാര്യ വ്യക്തിയിൽ നിന്നും അഭിപ്രായം തേടുകയും ടി ആത്മഹത്യാ കുറിപ്പ് തള്ളിക്കളയുകയും ചെയ്തു.

എന്നാൽ അന്വേഷണ ഉദ്യോഗസ്ഥർ ഫോറൻസിക് സയൻസിലെ വിദഗ്ദ്ധരെക്കൊണ്ട് പരിശോധിപ്പിച്ചതിൽ ടി ആത്മഹത്യാ കുറിപ്പിലെ കൈപ്പടയും ശ്രീജീവിന്റെ ഡയറിയിലെ കൈപ്പടയും ടി ലോഡ്‌ജിന്റെ രജിസ്റ്ററിൽ ശ്രീജീവ് എഴുതിയതായി കാണപ്പെട്ട കൈപ്പടയും identical ആണെന്നും (FSL Report No B1/3375/FSL/2016), ഗ്രാഫോളജിസ്റ് ആയ ഒരാൾ Handwriting Analyse ചെയ്യാൻ competent അല്ല എന്നും പറഞ്ഞിട്ടുള്ളതാണ്.

ടിയാന്റെ ശരീരത്തിലുണ്ടായിരുന്ന പരിക്കുകൾ, ചികിത്സയിലായിരിക്കുമ്പോഴോ മറ്റോ തടസപ്പെടുത്തുമ്പോഴും മറ്റും സംഭവിക്കാവുന്ന നിസ്സാരമായവയാണെന്നും ഈ കേസിൽ muscle crush injury ഉണ്ടായതായി കരുതാനാവില്ല എന്നും വൃഷണത്തിലെ നിറവ്യത്യാസം മരണപ്പെട്ടശേഷം ഉണ്ടായ ചുരുങ്ങലോ ഉണക്കലോ കൊണ്ട് സംഭവിക്കാമെന്നും ഫോറൻസിക് മെഡിസിൻ HOD, No.188/17 SMLI ആയ റിപ്പോർട്ടിൽ അഭിപ്രായപ്പെട്ടിട്ടുള്ളതാണ്.

ഇതിനെല്ലാം പുറമെ ശ്രീജീവ് പാറശാല പോലീസ് സ്റ്റേഷനിൽ വച്ച് വിഷം കഴിക്കുമ്പോൾ സ്റ്റേഷനിൽ നിരീക്ഷണത്തിൽ ഉണ്ടായിരുന്ന ചെങ്കൽ സ്വദേശി രമേശൻ, ടി ശ്രീജീവ് വിഷം കഴിച്ചതിനെ സംബന്ധിച്ച് പോലീസിനോട് വെളിപ്പെടുത്തിയതുൾപ്പെടെയുള്ള സംഗതികൾക്ക് ദൃസാക്ഷിയായിരിക്കുകയും അതെല്ലാം ടി രമേശൻ 164 CrPC പ്രകാരം ബഹു. കോടതി മുമ്പാകെ ബോധിപ്പിക്കുകയും ചെയ്തിട്ടുള്ളതാണ്.

ഇത് സംബന്ധിച്ച് ഒരു പെൺകുട്ടിയുടെ കഥ ഒരു പോലീസുകാരന്റെ ബന്ധുവാണെന്ന രീതിയിൽ പ്രചരിപ്പിക്കുന്നത് തെറ്റാണ്. ഇനിയും കൂടുതൽ വിവരങ്ങൾ കണ്ടെത്തിയിട്ടുള്ളതും ശ്രീജീവിന്റേത് വിഷം കഴിച്ചുള്ള ആത്മഹത്യയാണെന്നതിലേയ്ക്ക് മറ്റു തെളിവുകൾ ലഭിച്ചിട്ടുണ്ടെങ്കിലും പരിമിതികൾ മൂലം ഈ കുറിപ്പ് ഇവിടെ അവസാനിപ്പിക്കുന്നു.

പ്രത്യേക അന്വേഷണ സംഘത്തിന്റെ ഭാഗമായി ഞാനും പ്രവർത്തിച്ചിട്ടുണ്ടായിരുന്നു. സഹപ്രവർത്തകരിൽ ആത്മബലം ഉണ്ടാകുന്നതിനും സാധാരണക്കാർക്ക് തെറ്റിദ്ധാരണ മാറുന്നതിനും വേണ്ടിയാണ് ബന്ധപ്പെട്ട അധികാരികളുമായി ആശയവിനിമയം നടത്തിയശേഷം ഇങ്ങനെ ഒരു കുറിപ്പ് തയ്യാറാക്കിയത്.

പോലീസിനു മേൽ കരി വാരിത്തേയ്ക്കുന്നതിനായി, ആധികാരിക തെളിവുകൾ ശേഖരിക്കാമെന്നിരിക്കെ താൽപര്യപ്രകാരമുള്ള തെളിവ് ലഭിക്കണമെന്നുള്ള ഗൂഢ ഉദ്ദേശത്തോടെ നടത്തിയ അന്വേഷണങ്ങൾ ആണ് ഈ വിഷയം ഇത്ര വഷളാക്കിയത്. അത്തരത്തിലുള്ള നിഗൂഢതകൾ പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണ വേളയിൽ തെളിഞ്ഞിട്ടുള്ളതുമാണ്.

ആവശ്യമാകുന്ന പക്ഷം കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തുന്നതാണ്.

 

 

Advertisment