Advertisment

ഹിമാ ദാസിന് ആദരം തീർത്ത് പൈറോ ഗ്രാഫിക്ക് ചിത്രവുമായി ശ്രീരാജ് രാജൻ

New Update

ഇന്ത്യയുടെ  കായിക  സ്വപ്നങ്ങൾക്ക്   സുവർണ്ണ  തിലകം  ചൂടിച്ച  ഹിമാദാസിന്റെ  പൈറോ ഗ്രാഫിക്ക്  ചിത്രം  വരച്ച്  ആദരം  നൽകുകയാണ് കൂത്താട്ടുകുളം  സ്വദേശി   ശ്രീരാജ്  രാജൻ. തടിയിലോ  ലെതിറിലോ ഉള്ള  ക്യാനവാസിന്   പ്രതലം  ചൂടാക്കി   പൈറോ ഗ്രാഫിക്ക്  പെൻ   കൊണ്ട് രൂപം  തീർക്കുന്ന  വിദേശങ്ങളിലുള്ള ചിത്രകലാ രീതിയായ  പൈറോ ഗ്രാഫിയേ  ഹിമയുടെ ചിത്രത്തിലൂടെ കേരളത്തിനും പരിചയപ്പെടുത്തുകയാണ്   ഈ  അസാധാരണ   ചിത്രകലാ  പ്രതിഭാ.

Advertisment

നിലവിൽ  ഇൻവെൻറ്റീവ്  ഹബ്  എന്ന  ഐ ടി കമ്പനിയിൽ  ഗ്രാഫിക്   ഡിസൈനറും   ക്രിയേറ്റിവ്   ഡിപ്പാർട്ടമെന്റ്   ഹെഡുമായി   സേവനം  അനുഷ്ടിക്കുന്ന  ശ്രീരാജ് ,തന്റെ  ഒഴിവു സമയങ്ങൾ  ഇത്തരം  ക്രിയാത്മക സൃഷ്ടികൾക്കായാണ്  ചിലവഴിക്കുന്നത്.

കാരിക്കേച്ചർ  ഡ്രോയിങ്, ഡൂഡിൽ  മേക്കിംഗ്, ഡിജിറ്റൽ  പെയിന്റിംഗ്  ,ഗ്രാഫിറ്റി  തുടങ്ങിയ  ചിത്ര രചനാ  മേഖലകളിലും  തന്റെ  പ്രാവിണ്യം  തെളിയിച്ച്  ഈ  കലാകാരന്റെ  ശ്രദ്ധേയമായ  ഒരു  വർക്കായിരുന്നു, tdpc.co.in  എന്ന  വെബസൈറ്റിന്റെ  ആനിമേറ്റഡ്  ത്രീ ഡി  ഡ്രോയിങ്.

publive-image

ഹിമാ ദാസിന്റെ  പൈറോ ഗ്രാഫിക്  ചിത്രം  ,ആ  കായിക  താരത്തിനു  തന്നേ  സമർപ്പിക്കാനാണ്  ശ്രീരാജ്  ആഗ്രഹിക്കുന്നത്. വുഡ് കാർവിങ്ങ് , പൈറോ ഗ്രാഫി പോലുള്ള  നൂതന  ചിത്ര രചന  സാധ്യതകൾ  കൂടുതൽ   ആളുകളിലേക്ക്  എത്തിക്കുകയാണ്   പുത്തൻ  പരീക്ഷണങ്ങളിലൂടെ ശ്രീരാജ്   ലക്ഷ്യമിടുന്നത്.

അംഗീകാരങ്ങൾ   നേടുമ്പോളുള്ള പിന്തുണ മാത്രമല്ല, ഏതു  മേഖലയിലായാലും  പ്രതിഭാശാലികളായവർക്ക്  ആദ്യ കാലം തൊട്ട് വളരാനുള്ള  മികച്ച സാഹചര്യവും  അവസരവും  നൽകിയാൽ  നമ്മുടെ  നാട്ടിൽ നിന്ന്  ഇനിയും  ഹിമ ദാസുമാരും  വലിയ  കലാകാരന്മാരും  ,ഇന്ത്യയുടെ  കീർത്തി  വാനോളം  എത്തിക്കുമെന്നുള്ളതിനുള്ള  ചെറിയ  ഉദാഹരണം മാത്രമാണ്  ശ്രീരാജ്  രാജന്റെ പൈറോ ഗ്രാഫിക്  ചിത്രം.

Advertisment