Advertisment

ആ പാട്ട് പാടിയപ്പോള്‍ നിര്‍ത്താന്‍ തോന്നിയില്ല. തീവണ്ടിയിലെ പാട്ടിനെ പ്രശംസിച്ച് ശ്രേയാ ഘോഷാല്‍

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

തീവണ്ടി എന്ന പുതിയ ചിത്രത്തില്‍ താന്‍ പാടിയ മെലഡി ഗാനത്തെയും പുതുമുഖ സംഗീതസംവിധായകനെയും പ്രശംസിച്ച് പിന്നണി ഗായിക ശ്രേയാ ഘോഷാൽ.

‘ജീവാംശമായി താനേ നീയെന്നിൽ’ പാട്ടിനെയും ഇൗണം കൊടുത്ത കൈലാസ് മേനോനെയുമാണ് ശ്രേയ വാനോളം പുകഴ്ത്തിയത്. ‘ഇൗ പാട്ട് ഭാഷാഭേദങ്ങൾ മറികടക്കുമെന്ന് എനിക്കുറപ്പാണ്.

മലയാളം അറിയാത്തവർക്കും ഇൗ പാട്ട് ആസ്വാദ്യകരമാകും. ഞാൻ വല്ലാതെ ആസ്വദിച്ചാണ് ഇൗ പാട്ടു പാടിയത്. സത്യത്തിൽ പാടുന്നതു നിർത്താൻ പോലും എനിക്കു തോന്നിയില്ല.’ ശ്രേയ പറഞ്ഞു.

പാട്ടിനു മുന്നോടിയായി ഇറക്കിയ ടീസറിലാണ് ശ്രേയ സംഗീത സംവിധായകൻ കൈലാസ് മേനോനെയും അദ്ദേഹത്തിന്റെ പാട്ടിനെയും കുറിച്ച് പറയുന്നത്. ‘വളരെ മികച്ച ഒരു മെലഡി ഗാനമാണ് ഞാൻ പാടിയിരിക്കുന്നത്.

publive-image

ഒരു പുതുമുഖമാണ് ഇൗ പാട്ടിനു സംഗീതം കൊടുത്തതെന്ന് അറിയുന്നതിൽ വളരെ സന്തോഷം. കൈലാസ് നിങ്ങൾ വളരെ മികച്ച ഒരു വർക്കാണ് ചെയ്തിരിക്കുന്നത്.

വളരെ മികച്ച ഒരു പാട്ടാണ് എനിക്കായി ഒരുക്കിയിരിക്കുന്നത്. ഇൗ പാട്ട് നിങ്ങൾക്കെല്ലാവർക്കും ഇഷ്ടമാകുമെന്ന് ഞാനുറപ്പു തരുന്നു.’ ശ്രേയ പറഞ്ഞു.

ഈ ഗാനം രചിച്ചിരിക്കുന്നത് ഹരിനാരായണനാണ്. ടൊവീനോ തോമസാണ് ചിത്രത്തില്‍ നായകന്‍ . സംവിധായകനും ഫെലിനി ടി.പി എന്ന പുതുമുഖമാണ്.

malayala cinema sreya goshal theevandi
Advertisment