Advertisment

ശ്രീദേവിയുടെ മരണം എനിക്ക് നല്‍കിയ പാഠങ്ങള്‍ വലുതാണ്, സിനിമയിലുള്ള കാലത്തോളം അവരെ മിസ് ചെയ്യും ; തുറന്ന് പറഞ്ഞ് നാഗാര്‍ജ്ജുന

author-image
ഫിലിം ഡസ്ക്
New Update

നടി ശ്രീദേവിയുടെ വിയോഗം ഇന്ത്യന്‍ സിനിമാമേഖലയില്‍ വലിയ ശൂന്യതയാണ് സൃഷ്ടിച്ചത്. ശ്രീദേവിക്കൊപ്പം തെലുങ്ക്, ഹിന്ദി സിനിമകളില്‍ വേഷമിട്ട തെലുങ്ക് സൂപ്പര്‍താരം നാഗാര്‍ജ്ജുനയ്ക്ക് ഇതു വരെ നടിയുടെ മരണം ഉള്‍ക്കൊള്ളാനായിട്ടില്ല. ഒരു ന്യൂസ് ഏജന്‍സിയുമായുള്ള അഭിമുഖത്തില്‍ താരം പറയുന്നത് ഇങ്ങനെ.

Advertisment

publive-image

ശ്രീദേവിയുടെ മരണം വലിയ പാഠങ്ങളാണ് എന്നെ പഠിപ്പിച്ചത്. അവര്‍ നമ്മെ വിട്ടു പോയി എന്ന് ഇനിയും എനിക്ക് വിശ്വസിക്കാന്‍ സാധിച്ചിട്ടില്ല. പെട്ടെന്നുള്ള ആ വേര്‍പാടില്‍ നിന്ന് നമുക്ക് ചുറ്റുമുള്ള പ്രിയപ്പെട്ടവരെ കൂടുതല്‍ സ്‌നേഹിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചാണ് ഞാന്‍ ബോധവാനാകുന്നത്. ഒരോ നിമിഷവും മധുരമായി ജീവിച്ചു തീര്‍ക്കണം.

തെന്നിന്ത്യന്‍ സിനിമാരംഗത്തേതു പോലെ തന്നെ ബോളിവുഡിലും വളരെ പ്രധാനപ്പെട്ട അഭിനേത്രിയായിരുന്നു അവര്‍. ഏതു ഭാഷയിലാകട്ടെ അവര്‍ നല്‍കിയ സംഭാവനയെ വിലകുറച്ച് കാണരുത്. തെലുങ്ക് ചിത്രങ്ങളില്‍ അവര്‍ കാട്ടിയ പ്രൊഫഷണലിസത്തെക്കുറിച്ച് എനിക്ക് ഉറപ്പു നല്‍കാന്‍ കഴിയും. നാഗാര്‍ജ്ജുന വ്യക്തമാക്കി.

ഒരു പക്ഷേ ആരും വിശ്വസിച്ചെന്ന് വരില്ല. എനിക്കൊപ്പവും എന്റെ പിതാവ് അക്കിനേനി നാഗേശ്വര റാവുവിനൊപ്പവും അവര്‍ അഭിനയിച്ചിട്ടുണ്ട്. അച്ഛന്റെ മകളായിട്ടും കാമുകിയായിട്ടുമൊക്കെ. ആര്‍ക്കൊപ്പം അഭിനയിക്കുന്നുവെന്നല്ല. ആരോടൊപ്പം അഭിനയിച്ചാലും അവര്‍ വളരെ ഡെഡിക്കേറ്റഡ് ആയിരുന്നു എന്നതാണ് ശ്രദ്ധേയം.

രാം ഗോപാല്‍വര്‍മ്മ സംവിധാനം ചെയ്ത ഗോവിന്ദ ഗോവിന്ദ എന്ന സിനിമയില്‍ ക്യാമറക്കു മുന്നില്‍ സന്തോഷവതിയായി ചിരിച്ചും തമാശ പറഞ്ഞും അവര്‍ തകര്‍ത്തഭിനയിക്കും എന്നാല്‍ ക്യാമറ സ്വിച്ച് ഓഫ് ചെയ്യുന്ന ആ നിമിഷം മുതല്‍ അവര്‍ അവരുടെ ലോകത്തേക്ക് പിന്‍വലിയും. അവര്‍ ഒരു വിസ്മയമായിരുന്നു. സിനിമയില്‍ ജോലി ചെയ്യുന്നിടത്തോളം കാലം ഞാന്‍ ശ്രീദേവിയെ മിസ് ചെയ്യും. നാഗാര്‍ജ്ജുന പറഞ്ഞു.

Advertisment