Advertisment

ശ്രീദേവിയുടെ പോസ്റ്റ്മോര്‌ട്ടം കഴിഞ്ഞു. ഡെത്ത് സര്‍ട്ടിഫിക്കറ്റിനു കാത്തിരിപ്പ്

New Update

publive-image

Advertisment

ശ്രീദേവിയുടെ മൃതദേഹം ദുബായില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം.

കാര്‍ഡിയാക് അറസ്റ്റ് ( ഹൃദയ സ്തംഭനം ) മൂലം ദുബായില്‍ മരണപ്പെട്ട അഭിനേത്രി ശ്രീദേവിയുടെ പോസ്റ്റ്മോര്‌ട്ടം പൂര്‍ത്തിയായതായി ഖലീജ് ടൈംസ്‌ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇപ്പോള്‍ ഡെത്ത് സര്‍ട്ടിഫിക്കറ്റ് ലഭിക്കാനുള്ള കാത്തിരിപ്പിലാണ് ബന്ധുക്കളും ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരും. യു.എ.ഇ ഇന്ത്യന്‍ അംബാസിഡര്‍ നവദീപ് സൂരിയാണ് എല്ലാത്തിനും നേതൃത്വം നല്‍കുന്നത്.

മുകേഷ് അംബാനിയുടെ സ്വകാര്യ ജെറ്റ് വിമാനം ശ്രീദേവിയുടെ മൃതദേഹം ദുബായില്‍ നിന്ന് മുംബൈ യിലേക്ക് കൊണ്ടുവരാന്‍ അവിടെയെത്തി എന്നാണു അവസാനം ലഭിച്ച റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

നാളെ ഉച്ചയ്ക്ക് 11 മണിക്കുശേഷം ജുഹുവിലെ പവന്‍ ഹംസ് സ്മശാനത്തില്‍ ആയിരിക്കും അന്ത്യകര്‍മ്മങ്ങള്‍ നടക്കുക.

publive-image

ശ്രീദേവി

ശ്രീദേവി ദുബായിലെ ഹോട്ടലില്‍ ബാത്ത് ടബ്ബില്‍ വീഴുകയായിരുന്നെന്നും ആ സമയത്ത് ഭര്‍ത്താവ് ബോണികപൂര്‍, മകള്‍ ഖുഷി എന്നിവരാരും അവിടെയില്ലയിരുന്നെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ശ്രീദേവിക്ക് ഹൃദയ സംബന്ധമായ അസുഖങ്ങള്‍ ഒന്നുമുണ്ടായിരുന്നില്ലെന്ന് ബന്ധുക്കള്‍ വ്യക്തമാക്കുന്നു. സൈലെന്റ് അറ്റാക്ക് സംഭവിച്ചു എന്ന രീതിയിലാണ് അവിടെനിന്നുള്ള റിപ്പോര്‍ട്ടുകള്‍ വരുന്നത്. പോസ്റ്റ്മോര്‌ട്ടം റിപ്പോര്‍ട്ടില്‍ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടും എന്ന കണക്കുകൂട്ടലിലാണ് ആരാധകര്‍.

Advertisment