Advertisment

ശ്രീദേവി താമസിച്ച മുറി സീല്‍ ചെയ്ത് അന്വേഷണം; കൊച്ചുകുഞ്ഞിനെ പോലെ പൊട്ടിക്കരഞ്ഞ് ബോണി കപൂര്‍; വിവാഹചടങ്ങില്‍ പങ്കെടുത്ത ബന്ധുക്കള്‍ സംശയത്തിന്റെ നിഴലില്‍

author-image
ഫിലിം ഡസ്ക്
New Update

ദുബൈ: ദുബൈയിലെ ജുമൈറ ടവേഴ്‌സ് ഹോട്ടലിലെ 2201 എന്ന മുറിയിലായിരുന്നു ശ്രീദേവിയുടെ അന്ത്യനിമിഷങ്ങള്‍. കുളിമുറിയിലെ ബാത്ടബില്‍ വീണു മരിക്കുകയായിരുന്നു നടി. മരണ റിപ്പോര്‍ട്ടിലെ അസ്വാഭാവികത മൂലം ദുബൈ പൊലീസ് വിശദ അന്വേഷണത്തിലാണ്. ഇതിന്റെ ഭാഗമായി ഹോട്ടല്‍ മുറി പൊലീസ് സീല്‍ ചെയ്യും. അതിന് ശേഷം വിശദ പരിശോധന ഇവിടെ തുടരും. ഹോട്ടല്‍ ജീവനക്കാരേയും ചോദ്യം ചെയ്യും. ഇതിന് ശേഷം മാത്രമേ മൃതദേഹം വിട്ടു കൊടുക്കൂ. ഇന്ത്യന്‍ സിനിമയിലെ ലേഡി സൂപ്പര്‍ സ്റ്റാറായിരുന്ന നടിയുടെ മരണത്തിലെ ദുരൂഹതകള്‍ക്ക് തെളിവാണ് ദുബൈ പൊലീസിന്റെ ഈ നടപടികള്‍.

Advertisment

publive-image

ശ്രീദേവിയുടെ മരണവാര്‍ത്തയെക്കുറിച്ച് അറിഞ്ഞപ്പോള്‍ കൊച്ചുകുഞ്ഞിനെപ്പോലെ ബോണി കപൂര്‍ പൊട്ടിക്കരയുകയായിരുന്നുവെന്ന് അദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന അദ്‌നാന്‍ സിദ്ദിഖി പറയുന്നു.

ബന്ധുവും ചലച്ചിത്രനടനുമായ മോഹിത് മര്‍വയുടെ വിവാഹത്തില്‍ സംബന്ധിക്കാനായാണ് ഭര്‍ത്താവും സിനിമാ നിര്‍മ്മാതാവുമായ ബോണി കപൂര്‍, ഇളയ മകള്‍ ഖുഷി കപൂര്‍ എന്നിവര്‍ക്കൊപ്പം ശ്രീദേവി യു.എ.ഇ.യില്‍ എത്തിയത്. റാസല്‍ഖൈമയിലെ വാള്‍ഡോര്‍ഫ് അസ്റ്റോറിയ ഹോട്ടലില്‍ വ്യാഴാഴ്ചത്തെ വിവാഹാഘോഷത്തിനുശേഷം ശ്രീദേവിയും കുടുംബവും ദുബൈയിലെ ജുമേറ എമിറേറ്റ്‌സ് ടവേര്‍സ് ഹോട്ടലിലേക്ക് താമസം മാറ്റിയിരുന്നു. ഈ വിവാഹ നിശ്ചയത്തില്‍ പങ്കെടുത്തവരെല്ലാം സംശയത്തിന്റെ നിഴലിലാണ്. അന്വേഷണം പൂര്‍ത്തിയായാല്‍ മാത്രമേ ഇതില്‍ പലര്‍ക്കും ദുബൈ വിടാനാകൂ. ഇതിനുള്ള നിര്‍ദ്ദേശം പൊലീസ് ഇവര്‍ക്കെല്ലാം കൈമാറിയിട്ടുണ്ട്. വിശദമായ തെളിവെടുപ്പും മൊഴിയെടുക്കലും തുടരും. അതിന് ശേഷം മാത്രമേ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു കൊടുക്കുന്നതിലും അന്തിമ തീരുമാനം ഉണ്ടാകൂ.

ശ്രീദേവിയുടെ മൃതദേഹം എത്രയും വേഗം ഇന്ത്യയിലെത്തിക്കാന്‍ ബന്ധുക്കള്‍ നടപടികള്‍ എടുത്തിരുന്നു. പ്രധാനമന്ത്രി മോദിയുടെ ഓഫീസും ഇടപെട്ടു. ഹൃദയാഘാതമെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നായിരുന്നു ഇത്. മൃതദേഹം എത്തിക്കാന്‍ അനില്‍ അംബാനിയുടെ വിമാനം ദുബൈയിലും എത്തി. ഇതിന് ശേഷമാണ് കാര്യങ്ങള്‍ മാറി മറിഞ്ഞത്. ഇതോടെ അനില്‍ അംബാനിയുടെ വിമാനത്തിന് ദുബൈയില്‍ അനിശ്ചിതമായി കിടക്കേണ്ട അവസ്ഥയും വരും. ശ്രീദേവിയുടെ മരണത്തിലെ ദുരൂഹതകള്‍ അവസാനിച്ചാല്‍ മാത്രമേ അംബാനിയുടെ വിമാനത്തിന് ഇനി ശ്രീദേവിയുടെ മൃതദേഹവുമായി ഇന്ത്യയിലേക്ക് മടങ്ങിയെത്താന്‍ കഴിയൂവെന്നതാണ് അവസ്ഥ.

Advertisment