Advertisment

കേന്ദ്ര സര്‍ക്കാര്‍ പദ്ധതികള്‍ ജനങ്ങളിലേക്ക് എത്തിക്കാതെ സംസ്ഥാന സര്‍ക്കാരും ഉദ്ധ്യോഗസ്ഥരും ചേര്‍ന്ന് അട്ടിമറിക്കുന്നതായി ബി.ജെ.പി

New Update

Advertisment

ആലപ്പുഴ: കേന്ദ്രസര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികള്‍ ജനങ്ങളില്‍ എത്തിക്കാതെ അട്ടിമറിക്കാനാണ് സംസ്ഥാന സര്‍ക്കാരും ഉദ്യോഗസ്ഥരും ശ്രമിക്കുന്നതെന്ന് ബി.ജെ.പി. ജില്ലാ പ്രസിഡന്റ് കെ.സോമന്‍. കേന്ദ്ര സര്‍ക്കാരിന്റെ പല ആനൂകൂല്യങ്ങളും താഴെ തട്ടില്‍ എത്തുന്നില്ല. മുദ്രാ ലോണ്‍ പോലെയുള്ള പദ്ധതികള്‍ ബാങ്കുകള്‍ അട്ടിമറിക്കുന്നു. അതുകൊണ്ടു തന്നെ ആ ജോലി പ്രവര്‍ത്തകര്‍ ഏറ്റെടുക്കേണ്ടതുണ്ട്. ബൂത്തുതല നേതാക്കള്‍ അടക്കം അതിന് മുന്നിട്ടിറങ്ങണം അദ്ദേഹം പറഞ്ഞു.

നരേന്ദ്ര മോദി സര്‍ക്കാരിന്റെ നാലു വര്‍ഷത്തെ ഭരണ നേട്ടങ്ങള്‍ ജനഹൃദയങ്ങളില്‍ എത്തിക്കുവാന്‍ നടത്തുന്ന സമ്ബര്‍ക്ക് സേ സമര്‍ത്ഥന്‍ എന്ന പരിപാടിയുമായി ബന്ധപ്പെട്ട് ബി.ജെ.പി. ആലപ്പുഴ നിയോജക മണ്ഡലം പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ഉപരി ഭാരവാഹിയോഗം ഉത്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബി.ജെ.പി. ആലപ്പുഴ നിയോജക മണ്ഡലം പ്രസിഡണ്ട് ജി.വിനോദ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു.

ജില്ലാ സെക്രട്ടറി എല്‍.പി. ജയചന്ദ്രന്‍ മുഖ്യ പ്രഭാഷണം നടത്തി.

സംസ്ഥാന കൌണ്‍സില്‍ അംഗം ആര്‍.ഉണ്ണികൃഷ്ണന്‍, മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ ജി. മോഹനന്‍, രഞ്ചന്‍ പൊന്നാട് , മണ്ഡലം വൈസ് പ്രസിഡന്റുമാരായ കെ.ജി.പ്രകാശ്, കെ.പി.സുരേഷ് കുമാര്‍,ഉഷാ സാബു , രേണുക, മറ്റു മണ്ഡലം ഭാരവാഹികളായ എന്‍.ഡി.കൈലാസ്,സുനില്‍ കുമാര്‍, ബിന്ദു വിലാസന്‍, വാസുദേവകുറുപ്പ്, ജ്യോതി രാജീവ്, ജില്ലാ കമ്മറ്റി അംഗം സി.പി.മോഹനന്‍, മോര്‍ച്ച ഭാരവാഹികളായ പി.കെ.ഉണ്ണികൃഷ്ണന്‍, റ്റി.സി. രഞ്ജിത്ത്, സുമചന്ദ്ര ബാബു, എന്നിവര്‍ സംസാരിച്ചു.

Advertisment