Advertisment

ഫ്രാന്‍സിലെ കാര്‍ട്ടൂണ്‍ വിവാദം: ഫ്രഞ്ച് സ്ഥാനപതിയും കുവൈറ്റ് വിദേശകാര്യമന്ത്രിയും കൂടിക്കാഴ്ച നടത്തി; അധ്യാപകന്റെ കൊലപാതകത്തില്‍ അപലപിച്ച് മന്ത്രി; മതത്തിനെതിരെ നടത്തുന്ന പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്നും ആവശ്യം

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: കുവൈറ്റ് വിദേശകാര്യ മന്ത്രി ശൈഖ് ഡോ. അഹ്മദ് നാസര്‍ മുഹമ്മദ് അല്‍ സബയും ഫ്രഞ്ച് സ്ഥാനപതി ആന്‍ ക്ലെയര്‍ ലെജന്‍ഡറും തമ്മില്‍ കൂടിക്കാഴ്ച നടത്തി.

ഫ്രാന്‍സിലെ കാര്‍ട്ടൂണ്‍ വിവാദം ഉള്‍പ്പെടെയുള്ള നിരവധി സുപ്രധാന വിഷയങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്തു. മതനിന്ദയുടെ പേരില്‍ അധ്യാപകന്‍ കൊല്ലപ്പെട്ട സംഭവത്തെ കുവൈറ്റ് അപലപിക്കുന്നതായി മന്ത്രി പറഞ്ഞു.

എന്നാല്‍ ഇതിന്റെ പേരില്‍ മതത്തെ അപകീര്‍ത്തിപ്പെടുത്താന്‍ നടക്കുന്ന ശ്രമങ്ങളും പ്രചാരണങ്ങളും അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Advertisment