Advertisment

നൂഡിൽസ് അഥവാ പൗലോസ് സാറും നൂഡിൽസും പിന്നെ ഞാനും

author-image
admin
Updated On
New Update

നൂഡിൽസ് ഇന്ന് വളരെ ഈസി ആയി ഉണ്ടാക്കാവുന്ന ഒരു വിഭവമല്ലേ ഇൻസ്റ്റന്റ് നൂഡിൽസ് ആണ്

ഇന്ന് ന്യൂ ജനറേഷൻസിന്റെ ഇഷ്ട ഭക്ഷണം . ഇറ്റ് ഈസ് എ convenient ഫുഡ് ഫോർ വീട്ടമ്മ

എന്നാൽ ഇതൊക്കെ ഒട്ടും ഫേമസ് ആൻഡ് അവൈലബിൾ അല്ലാത്ത ഒരു കാലത്തെ കുറിച്ചാണ് ഞാൻ പറയുന്നത്

Advertisment

publive-image

ഞാൻ M.Sc പഠിക്കുന്ന കാലം , പഠിക്കുന്നതു കോലഞ്ചേരി സെയിന്റ് പീറ്റേഴ്സ് കോളേജിലും ആ വര്ഷം ഞങ്ങൾക്ക് ഒരു റിസേർച് പേപ്പർ സബ്മിറ്റ് ചെയ്യണം . എന്റെ ഇന്റെര്ണല് ഗൈഡ് ആയതു യശഃ ശരീരനായ പൗലോസ് സർ ആയിരുന്നു

പൗലോസ് സർ തീവ്ര ഇടതുപക്ഷ ചിന്തകൻ ആയിരുന്നു ക്ലാസ്സിലും അല്പം രാഷ്ടിയം ഉണ്ടാകും പക്ഷെ ചെയുന്ന കാര്യങ്ങൾക്കു നല്ല ആത്മാർത്ഥതയും . നല്ല ഒരു കര്ഷകനായിരുന്നു സർ ധാരാളം കൃഷിയിടങ്ങൾ ഉള്ള സർ അതിന്റെ വിശേഷാങ്ങളും കൃഷി രീതിയും ക്ലാസ്സിൽ ഡിസ്കസ് ചെയ്തിരുന്നു

എന്റെ റിസേർച് പേപ്പർ മൈക്രോബിയോളജിയിൽ ആയിരുന്നു , ആർക്കേലും ഉപയോഗപെടുന്ന ഒരു ടോപ്പിക്ക് ആകട്ടെ എന്ന് സർ പറഞ്ഞു അങ്ങിനെ കോളേജിൽ സപ്ലൈ ചെയ്യുന്ന കുടിവെള്ളത്തിന്റെ മൈക്രോബിയൽ പൂരിറ്റി തന്നെ തിരങ്ങെടുത്തു അതിന്റെ ഡിസ്കഷൻ ആൻഡ് അഡ്വൈസ് ആയി കൊച്ചിൻ യൂണിവേഴ്സിറ്റി (CUSAT ) യിലെ Dr.ചന്ദ്രശേഖർ നെ കാണാൻ ഇടയ്ക്കു പോകുമായിരുന്നു . സാറിന്റെ സ്കൂട്ടറിന്റെ പുറകിലുരുന്നു ലോക വിശേഷാങ്ങൾ ഒക്കെ പറഞ്ഞു ഞങ്ങൾ യാത്ര തിരിക്കും .

ടേൺ സിഗ്നൽ എന്റെ ചുമതലയാണ് . W .H .O യുടെ M .P .N ടെക്നിക് , പിന്നെ മീഡിയം ബ്രോത് പ്രെപറേഷൻ , സ്റ്റെർലൈസേഷൻ എല്ലാം ഒരു ഓർമ്മ . ആ ബ്രോത്തിന്റെ സ്മെൽ മൂക്കു തിരിച്ചുപോകും

ഒരിക്കൽ ഞങ്ങൾ എറണാകുളത്തു കുറെ റെസ്റ്റ്യൂബ് ഒക്കെ വാങ്ങി വരുമ്പോൾ നന്നായി വിശക്കുന്നുണ്ടായിരുന്നു .ഇത്തിരി വൃത്തിയുള്ള ഒരു restaurant തപ്പി അവസാനം carvan ( ഐ തിങ്ക് സൊ)

എന്ന ഒരിടം കണ്ടു അത് ആ കാലത്തേ ഒരു ന്യൂ ജനറേഷൻ restaurant ആയിരുന്നു . ചുറ്റുമുള്ള കോളേജിലെ കുട്ടികളെല്ലാം അവിടിരുന്നു കഴിക്കുന്നു . മെനു കാർഡ് നോക്കിയിട്ടു ഞങ്ങൾക്കൊന്നും മനസിലായില്ല . ഒന്നുറപ്പാ " പൊറോട്ടയും ബീഫും " ഉണ്ടായിരുന്നില്ല . അവസാനം സർ ചോദിച്ചു . " താൻ നൂഡിൽസ് കഴിച്ചിട്ടുണ്ടോ? ഇല്ല ഞാൻ പറഞ്ഞു . അവസാനം ഞങ്ങൾ ഓരോ നൂഡിൽസ് ഓർഡർ ചെയ്തു

നീണ്ട കാത്തിരിപ്പിൽ അക്ഷമരായ ഞങ്ങൾ ടേബിളിൽ വച്ച വെള്ളം മുഴുവൻ കുടിച്ചു തീർത്തു. ഓരോന്ന് സംസാരിച്ചും അവിടുന്നവരെ വീക്ഷിച്ചു അര മണിക്കൂർ കഴിഞ്ഞപ്പോൾ നൂഡിൽസ് എത്തി

വൃത്തിയുള്ള രണ്ടു പ്ലേറ്റിൽ രണ്ടു പുറവും സോസും വിനെഗർ ഒരേ ആയി രാജകീയമായിരുന്നു അവന്റെ

എഴുന്നുള്ളത് പോരാത്തതിന് അകമ്പടി സേവകരായി സ്പൂണും ഫോർക്കും . സ്പൂൺ കൊണ്ട് കോരി നോക്കി അവൻ തെന്നി മാറി . ഫോര്ക് കൊണ്ട് കുത്തി അവൻ ഒഴുക്കിയപോയി . ഞാൻ ചുറ്റും നോക്കി ആരേലും കഴിക്കുന്നവരെ നോക്കി ആരെയും കണ്ടില്ല . ഞങ്ങൾ മുഖത്തോടു മുഖം നോക്കി . വിശപ്പൊരു സൈഡിൽ , പ്ലേറ്റ് നിറച്ചു നൂഡിൽസ് . രണ്ടു ശ്രമം പാഴയപ്പോൾ സാറിന്റെ ക്ഷമ നശിച്ചു . ഫോർക്കും സ്പൂണും ടേബിളിൽ ചെറു ശബ്ദത്തോടെ തള്ളിയിട്ടു എന്നിട്ടു സർ പറഞ്ഞു " ബെന്നി ഇത് നമുക്ക് പറ്റില്ല കൈ കൊണ്ട് കഴിക്കു വിശപ്പു മാറണേൽ" ചുറ്റുമൊന്നും നോക്കാതെ കൈ കൊണ്ട് രണ്ടു പേരും വേഗത്തിൽ നൂഡിൽസ് കഴിച്ചിറങ്ങി . കോളേജിൽ എത്തി ഞാൻ ഇത് വിവരിക്കുമ്പോൾ എല്ലവരും ചിരിയോടെ കേട്ടിരുന്നു . ഗുരുവിന്റെയും ശിഷ്യന്റെയും തീസിസും നൂഡിൽസും ..

ഇന്ന് പൗലോസ് സർ ജീവിച്ചിരിപ്പില്ല കഴിഞാണ്ട് ഈലോകത്തോട് വിടപറഞ്ഞു . സാറിനെ ഒര്കുമ്പോളെല്ലാം നൂഡ്ൽസ്ഉം കൊച്ചിൻ യൂണിവേഴ്സിറ്റിയിലെ തീസീസിസ് സബ്മിഷനും ഓർമ്മവരും

ആ പേപ്പർ ഒത്തിരി ഇടങ്ങളിൽ നജാൻ കാണിച്ചിട്ടുണ്ട് വാട്ടർ ട്രീത്മെന്റ്റ് ആൻഡ് എൻവിറോൺമെന്റൽ കമ്പനിയിലെ ജോലിയും ഈ തീസിസ് ബേസ്ഡ് ആയിരുന്നു

വൽക്കഷ്ണം : ഞാൻ ഡൽഹിയിലേക്ക് കുടി കേറി . പിന്നീട് കോളേജിൽ ഒരു സ്ട്രൈക്ക് നടന്നു കോളേജിലെ സപ്ലൈ വാട്ടർ ശുദ്ധമല്ല എന്ന് പറഞ്ഞു അതിനാധാരം ഞങ്ങളുടെ തീസിസ് ആയിരുന്നു

ആരോ ആ റിപ്പോർട്ട് ലീക് ആക്കി . അപ്പോൾ സർ പറഞ്ഞു " അവനെ ഞാൻ കൊണ്ട് നടന്നു ഡിസ്സെർറ്റേഷൻ ഒക്കെ ഉണ്ടാക്കിയിട്ട് അവൻ ഈ പണി ചെയ്തോ" .സർ അത് ഞാനല്ല ..

Advertisment