Advertisment

കാറിനടിയില്‍ ഉറങ്ങിയ തെരുവ് നായ്ക്കുട്ടിയെ പുറത്തേയ്ക്ക് വലിച്ചിഴച്ച് ഇരുമ്പ് വടി കൊണ്ട് തല്ലിക്കൊന്നു; ക്രൂര ദൃശ്യങ്ങള്‍ പകര്‍ത്തി ദൃക്‌സാക്ഷികള്‍; കാറുടമയ്‌ക്കെതിരെ കേസ്

New Update

മുംബൈ: മഹാരാഷ്ട്രയില്‍ കാറിന്റെ അടിയില്‍ ഉറങ്ങുകയായിരുന്ന തെരുവ് നായ്ക്കുട്ടിയെ കാറുടമ അടിച്ചുകൊന്നു. ദൃക്‌സാക്ഷികള്‍ പകര്‍ത്തിയ ക്രൂര ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ, പ്രതിക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Advertisment

publive-image

മുംബൈ പനവേല്‍ പ്രദേശത്താണ് സംഭവം. റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിന്റെ അടിയില്‍ ഉറങ്ങുകയായിരുന്നു നായ്ക്കുട്ടി. ഇതില്‍ പ്രകോപിതനായ കാറുടമ ഇരുമ്പുവടി കൊണ്ട് നായ്ക്കുട്ടിയെ ആക്രമിക്കുകയായിരുന്നു.

കാറുടമയെ സഹായിക്കാന്‍ തൊട്ടടുത്തുള്ള കെട്ടിടത്തിന്റെ സെക്യൂരിറ്റി ജീവനക്കാരനും എത്തിയതായി മൃഗസംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടന നല്‍കിയ  പരാതിയില്‍ പറയുന്നു.

കാറിന്റെ അടിയില്‍ നിന്ന് നായ്ക്കുട്ടിയെ വലിച്ച് പുറത്തിട്ടതിന് ശേഷമായിരുന്നു ആക്രമണം. ഇരുമ്പ് വടി കൊണ്ടുള്ള അടിയേറ്റ് അവശനായ നായ്ക്കുട്ടി തത്ക്ഷണം ചത്തതായി പരാതിയില്‍ പറയുന്നു. സംഭവത്തില്‍ മൃഗങ്ങള്‍ക്കെതിരെയുള്ള ക്രൂരത തടയല്‍ നിയമം അനുസരിച്ച് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറയുന്നു.

street dog
Advertisment