Advertisment

രാജ്യത്തെ ശാസ്ത്രസമൂഹം കൊവിഡ് പ്രതിരോധത്തില്‍ ഇന്ത്യയുടെ കരുത്താണെന്ന് പ്രധാനമന്ത്രി

New Update

publive-image

Advertisment

ന്യൂഡല്‍ഹി: രാജ്യത്തെ ശാസ്ത്രസമൂഹം കൊവിഡ് പ്രതിരോധത്തിലെ വലിയ കരുത്തായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊവിഡ് പ്രതിരോധത്തില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ രാജ്യത്തിന് കഴിഞ്ഞതായും പ്രധാനമന്ത്രി പറഞ്ഞു.

'ഗ്രാന്‍ഡ് ചലഞ്ചസ് ആനുവല്‍ മീറ്റിങ് 2020'ന്റെ ഉദ്ഘാടന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞു വരികയാണ്. 88 ശതമാനമെന്ന ഉയര്‍ന്ന രോഗമുക്തി നിരക്കാണ് രാജ്യത്തുള്ളത്.

സര്‍ക്കാര്‍ സ്വീകരിച്ച വിവിധ നടപടികളാണ് രാജ്യത്തെ ആരോഗ്യ സംവിധാനം മെച്ചപ്പെടുത്തിയത്. മികച്ച ശുചീകരണ പ്രവര്‍ത്തനങ്ങളും കൂടുതല്‍ ശൗചാലയങ്ങളും രോഗബാധ കുറച്ചുവെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു.

Advertisment