Advertisment

യുഡിഎഫ് സ്ഥാനാർത്ഥി സുബിൻ നീറുംപ്ലാക്കലിന്‍റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ചൈനയിൽ നിന്ന് എത്തിയ ഡോക്ടർമാരും !!

New Update

publive-image

Advertisment

കുമ്പനാട്: കോവിഡ് പ്രഭവ കേന്ദ്രമായ ചൈനയിലെ വുഹാൻ നിന്ന് ആയിരം കിലോമീറ്റർ അകലെയുള്ള സിംചുവാൻ പ്രവിശ്യയിലെ ചെംഗ്ഡു വെസ്റ്റ് ചൈന മെഡിക്കൽ സെന്റർ ഓഫ് സിംചുവാൻ യൂണിവേഴ്സിറ്റിയിൽ നിന്ന് കേരളത്തിൽ എത്തിയ മലയാളി മെഡിക്കൽ ഡോക്ടർമാർ നാളെ കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പൂവത്തൂർ ഡിവിഷനിൽ നിന്ന് മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർത്ഥി സുബിൻ നീറുംപ്ലാക്കലിന് വേണ്ടി പ്രചരണം നടത്തും.

കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് ചൈനയിൽ കുടുങ്ങിയ മലയാളി മെഡിക്കൽ സംഘത്തെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഇടപെടലിലാണ് നാട്ടിൽ എത്തിക്കാനായത്.

ഇവരുടെ ദുരവസ്ഥ കോൺഗ്രസ് കോയിപ്രം മണ്ഡലം പ്രസിഡന്റ് കൂടിയായ സുബിൻ നീറുംപ്ലാക്കലാണ് അന്ന് ഉമ്മൻ ചാണ്ടിയുടെ ശ്രദ്ധയിൽ എത്തിച്ചത്. യാതൊരു മുൻ പരിചയവും ഇല്ലാത്ത താങ്കളെ, ഒരു ഫോൺ കോളിന്റെ അടിസ്ഥാനത്തിൽ സഹായിച്ച കോട്ടയം, എറണാകുളം, ത്യശൂർ സ്വദേശികളായ പതിനഞ്ചോളം ആരോഗ്യ പ്രവർത്തകരാണ് സുബിൻ നീറുംപ്ലാക്കലിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തുന്നത്. ഇതിൽ ആറ് ആളുകൾ ഓർത്തോപീഡിക് സർജൻമാരാണ്.

kumbanad news
Advertisment