Advertisment

ഫൈനൽ പ്രവേശം കൂട്ടായ്മയുടെ വിജയമെന്ന് ധോനി

New Update

മുംബൈ: ഐപിഎല്ലിലെ ആദ്യ ക്വാളിഫയറിൽ ഹൈദരാബാദ് സൺറൈസേഴ്സിനെ കെട്ടുകെട്ടിച്ച് ഫൈനൽ പ്രവേശം നേടിയ ചെന്നൈ സൂപ്പർ കിംഗ്സ് ടീം അംഗങ്ങള അഭിനന്ദനങ്ങൾ കൊണ്ട് മടി നായകൻ മഹേന്ദ്ര സിംഗ് ധോനി. ടീമിന്‍റെ കൂട്ടായ്മയുടെ വിജയമാണിതെന്ന് ധോനി പറഞ്ഞു. തങ്ങൾക്ക് സാധിക്കും എന്ന ടീം അംഗങ്ങളുടെ ആത്മവിശ്വാസമാണ് ടീമിനെ ഇവിടെ വരെയെത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു.

മികച്ച ടീമാണ് ചെന്നൈയുടേത്. ഡ്രസിംഗ് റൂം മുതൽ ടീമിന് മികച്ച ഒത്തിണക്കമാണ് ഉള്ളത്. ഇതാണ് തുടർ വിജയങ്ങളുടെ രഹസ്യം. ഫൈനൽ പ്രവേശനം സാധ്യമായതിൽ ടീം അംഗങ്ങളെ പോലെ തന്നെ മാനേജ്മെന്‍റിനും സപ്പോർട്ടിംഗ് സ്റ്റാഫിനും വലിയ പങ്കുണ്ടെന്നും ചൈന്നൈ നായകൻ പറഞ്ഞു. സ​ണ്‍റൈ​സേ​ഴ്‌​സ് ഹൈ​ദ​രാ​ബാ​ദി​നെ ര​ണ്ടു വി​ക്ക​റ്റി​ന് കീ​ഴ​ട​ക്കി​യാ​ണ് ചെ​ന്നൈ ഫൈ​ന​ലി​ലെ​ത്തി​യ​ത്. സ​ണ്‍റൈ​സേ​ഴ്‌​സ് ഉ​യ​ര്‍ത്തി​യ 140 റ​ണ്‍സ് വി​ജ​യ​ല​ക്ഷ്യം അ​ഞ്ചു പ​ന്തു ബാ​ക്കി​നി​ല്‍ക്കെ എ​ട്ടു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ലാണ് ചെ​ന്നൈ മ​റി​ക​ട​ന്നത്.

Advertisment